എഡിറ്റര്‍
എഡിറ്റര്‍
സുരേഷ് റെയ്‌നയുടെ ടെസ്റ്റ് കളി പോര: ചാപ്പല്‍
എഡിറ്റര്‍
Monday 18th June 2012 9:31am

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റര്‍ സുരേഷ് റെയ്‌നയ്ക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ തിളങ്ങാന്‍ കഴിയുന്നില്ലെന്ന പരാതിയുമായി എത്തിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പല്‍. ഇ.എസ്.പി.എന്‍ ക്രിക്ക് ഇന്‍ഫോ വെബ്‌സൈറ്റിലാണ് ചാപ്പല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഷോര്‍ട്ട് പിച്ചുകളില്‍ എങ്ങനെ ബോളുകളെ നേരിടണമെന്ന് ഇപ്പോഴും റെയ്‌നയ്ക്ക് അറിയില്ലെന്നാണ് ചാപ്പല്‍ പറയുന്നത്. ഇത് കളിയെ മോശമായി ബാധിക്കും. ഫാസ്റ്റ് ബൗളര്‍മാരുടെ ബൗളിങ് ഘടന മനസ്സിലാക്കി ബാറ്റ് ചെയ്യാന്‍ കഴിയണം. റെയ്‌നയെ പോലെ തന്നെ ഇഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ജോണി ബെയ്‌സ്‌ടോയ്ക്കും ഷോട്ട് ബോളുകളെ നേരിടാന്‍ അറിയില്ലെന്നും ചാപ്പല്‍ പറഞ്ഞു.

അവര്‍ അതിനായി പരിശീലനം നടത്തേണ്ടതുണ്ട്. ടെസ്റ്റ് മത്സരങ്ങള്‍ ഇവര്‍ രണ്ടുപേരും മികച്ച രീതിയില്‍ കളിക്കും. ഇവരെ പോലുള്ള യുവതാരങ്ങളാണ് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാനായി വേണ്ടത്.

എന്നാല്‍ ഇവര്‍ ചില ടെക്‌നിക്കുകള്‍ കൂടി പഠിക്കേണ്ടിയിരിക്കുന്നു. ചെറിയ പ്രായത്തില്‍ തന്നെ ടെസ്റ്റ് മത്സരങ്ങള്‍ എങ്ങനെ കളിക്കാമെന്ന് പഠിപ്പിക്കേണ്ടത് ടീം കോച്ചാണ്. ഭാവിയില്‍ ഇവര്‍ രണ്ടുപേരും മികച്ച ടെസ്റ്റ് താരങ്ങളാകുമെന്നും ചാപ്പല്‍ ആശംസിച്ചു.

Advertisement