എഡിറ്റര്‍
എഡിറ്റര്‍
ക്രിക്കറ്റിനിടെ സ്‌റ്റേഡിയത്തില്‍ താരങ്ങളുടെ കൂട്ടത്തല്ല്; തലകുനിച്ച് ഓസ്‌ട്രേലിയ (വീഡിയോ)
എഡിറ്റര്‍
Thursday 16th March 2017 3:29pm

സിഡ്‌നി: സ്ലെഡ്ജിംഗിനും അപ്പുറം കളി കയ്യാങ്കളിയിലെത്തിയപ്പോള്‍ നാണം കെട്ടത് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയയിലെ ആഭ്യന്തര ലീഗ് മത്സരത്തിനിടെയാണ് സംഭവം.

ആഭ്യന്തര ലീഗില്‍ എസ്‌കഡേല്‍ ക്ലബ്ബും യാക്കന്‍ദാത്തും തമ്മില്‍ ഏറ്റുമുട്ടിയപ്പോഴാണ് അത് യഥാര്‍ത്ഥ ഏറ്റുമുട്ടലായി മാറിയത്. തമ്മില്‍ തല്ലിന്റെ വീഡിയോ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

Also Read: റാഞ്ചിയില്‍ ഓസീസിനെ ഇന്ത്യ റാഞ്ചുന്നു; ഓസിസിന് ബാറ്റിംങ് തകര്‍ച്ച; നാലു വിക്കറ്റുകള്‍ നഷ്ടമായി; മനോഹര നിമിഷങ്ങളു
ടെ വീഡിയോ കാണാം

യാക്കന്‍ദാത്ത് ബൗളര്‍ മിക്ക് വാള്‍ക്കറാണ് അടിയുടെ വെടിമരുന്നിന് തിരി കൊളുത്തിയത്. എസ്‌കഡേലിന്റെ ബാറ്റ്‌സ്മാന്‍ ജേ ഹോഡ്കിന്റെ വിക്കറ്റെടുത്ത മിക്ക് അത് കാര്യമായി തന്നെ ആഘോഷിച്ചു. എന്നാല്‍ ആഹ്ലാദം അതിരു വിട്ടതാണ് കളി കാര്യമാകാന്‍ കാരണം.

ടീമിലെ കളിക്കാര്‍ തമ്മില്‍ മൈതാനത്ത് കയ്യാങ്കളി നടത്തിയത് ഓസ്‌ട്രേലിയയ്ക്ക് തന്നെ നാണക്കേടായിരിക്കുകയാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട കളിക്കാര്‍ക്കെതിരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ശക്തമായ നടപടിയെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ജനുവരി ഒന്ന് വരെ ഇവരെ വിലക്കിയിരിക്കുകയാണ്. സംഭവത്തില്‍ ഇരു ക്ലബ്ബുകളും ദു:ഖം രേഖപ്പെടുത്തി.

വീഡിയോ:

Advertisement