ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തിയ ആസ്‌ട്രേലിയന്‍ താരങ്ങള്‍ ഒരു നിമിഷം എല്ലാ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റും മറന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ തൂത്തുവാരിയെന്നത് ശരിതന്നെ, എന്നാല്‍ ഇന്ത്യയോട് ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം നേരിട്ട ടെസ്റ്റ് തോല്‍വിയാണ് താരങ്ങളെ ചൊടിപ്പിച്ചത്. തോല്‍വി അംഗീകരിക്കാനാവാതെ ഗെയിംസിനെത്തിയ ആസ്‌ട്രേലിയന്‍ താരങ്ങള്‍ ഗെയിംസ് വില്ലേജിലെ ഇലക്ട്രിക് ഉപകരണങ്ങളും ഫര്‍ണിച്ചറുകളും തകര്‍ക്കുകയായിരുന്നു.

അക്രമാസക്തരായ ആസ്‌ട്രേലിയക്കാര്‍ ചില ഇന്ത്യന്‍ താരങ്ങളുടെ പേരുവിളിച്ച് അപമാനിച്ചെന്നും പോലീസുകാര്‍ പറഞ്ഞു. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെയാണ് താരങ്ങള്‍ പ്രധാനമായും ലക്ഷ്യമിട്ടത്. ഓസീസ് താരങ്ങളുടെ ‘പ്രകടനം’ നിയന്ത്രണാതീതമായപ്പോള്‍ പോലീസ് ഇടപെടുകയായിരുന്നു.