ഭോപ്പാല്‍: ക്രിക്കറ്റ് മല്‍സരത്തിനിടെയുണ്ടായ വാഗ്വാദം സുഹൃത്തുക്കളുടെ ജീവനെടുത്തു. ഭോപ്പാലിലെ വിശാല്‍,ഋഷഭ് എന്നീ കൂട്ടുകാരാണ് ക്രിക്കറ്റ് മല്‍സരത്തിനിടെയുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് കൊല്ലപ്പെട്ടത്.

സൗഹൃദക്രിക്കറ്റ് മല്‍സരത്തിനൊടുവില്‍ ഒരു ടീം തോറ്റതിനെ തുടര്‍ന്നാണ് അക്രമമുണ്ടായത്. തുടര്‍ന്ന് ഇരുടീമിലുമുള്ള കളിക്കാര്‍ പരസ്പരം ആക്രമിക്കുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.

സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുകയാണെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഭോപ്പാല്‍ അഡിഷണല്‍ എസ്.പി എ.കെ പാണ്ഡേ പറഞ്ഞു. അതിനിടെ സംഭവം പ്രദേശവാസികള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാനാകാതെ സ്തബ്ധരായിരിക്കുകയാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍.