ചെന്നൈയെ എറിഞ്ഞിട്ട് ഡല്‍ഹി; ഡല്‍ഹിക്ക് 34 റണ്‍സിന്റെ തകര്‍പ്പന്‍ ജയം
ipl 2018
ചെന്നൈയെ എറിഞ്ഞിട്ട് ഡല്‍ഹി; ഡല്‍ഹിക്ക് 34 റണ്‍സിന്റെ തകര്‍പ്പന്‍ ജയം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 18th May 2018, 11:42 pm

ന്യുദല്‍ഹി: ചെന്നൈ സുപ്പര്‍ കിംങ്‌സിനെതിരെ ഡല്‍ഹി ഡയര്‍ ഡെവിള്‍സിന് 34 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ നിശ്ചിത 20 ഓവറില്‍ 6 വികറ്റ്  നഷ്ടത്തില്‍ 128 റണ്‍സ് എടുക്കാനെ ആയുള്ളു.

അമ്പാട്ടി റായിഡുവിന്റെ വെടിക്കെട്ട് ബാറ്റിംഗിനു ശേഷമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തകര്‍ന്നടിഞ്ഞത്. അവസാന മൂന്നോവറില്‍ 55 റണ്‍സ് ലക്ഷ്യവുമാക്കിയിറങ്ങിയ ചെന്നൈ 20 ഓവറില്‍ 128 റണ്‍സ് മാത്രമാണ് നേടിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കുകയായിരുന്നു. 26 പന്തില്‍ 38 റണ്‍സ് നേടിയ ഋഷഭ് പന്താണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.

15 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സ് എന്ന നിലയില്‍ വലിയ തകര്‍ച്ച നേരിട്ട ഡല്‍ഹിയെ അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഹര്‍ഷല്‍ പട്ടേലും (16 പന്തില്‍ 36 റണ്‍സ്) വിജയ് ശങ്കറുമാണ് (28 പന്തില്‍ 36 റണ്‍സ്) ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ പിരിയാതെ 65 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ഡല്‍ഹിക്കായി എന്‍ഗിഡി മൂന്ന് ഓവറില്‍ 14 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ദീപക്ക് ചഹാര്‍, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. നാല് ഓവര്‍ എറിഞ്ഞ ബ്രാവോ വിക്കറ്റൊന്നും നേടാതെ 52 റണ്‍സാണ് വിട്ടുകെടുത്തത്. നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ച ചെന്നൈ വിജയത്തോടെ ഒന്നാം സ്ഥാനത്തെത്താനാണ് ലക്ഷ്യമിടുന്നത്. മാനം കാക്കാന്‍ ജയം മാത്രമാണ് ഡല്‍ഹിയുടെ ലക്ഷ്യം.