ചെന്നൈ: ആദ്യമത്സരത്തില്‍ ആസ്‌ട്രേലിയക്കെതിരേ കഷ്ടിച്ച് ജയിച്ചുവെങ്കിലും ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തില്‍ സംശയം ജനിപ്പിച്ചിരുന്നു.എന്നാല്‍ ആ കുറവ് പരിഹരിക്കുന്ന പ്രകടനമായിരുന്നു ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ നടത്തിയത്. ഏറെക്കാലത്തിനു ശേഷം ക്യാപ്റ്റന്‍ ധോണി ആക്രമണോത്സുകമായ ഫോമിലേക്കുയര്‍ന്നത് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നു.

പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലം വിട്ടുനിന്ന സച്ചിന്റെ തിരിച്ചുവരവായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ 17 റണ്‍സെടുത്ത് സച്ചിന്‍ പെട്ടെന്ന് പുറത്തായി. സെവാഗും പെട്ടെന്ന് വീണതോടെ ബാറ്റിംഗ് നിര വീണ്ടും തകരുകയാണോ എന്ന സംശയമുയര്‍ന്നു. എന്നാല്‍ ഗംഭീറിനെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ ധോണി ആക്രമണബാറ്റിംഗിന്റെ കെട്ടഴിച്ചപ്പോള്‍ ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ ഹതാശരായി.

ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച ബാറ്റിംഗായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റേത്. ഫോം മാത്രമേ നഷ്ടമായിട്ടുള്ളൂ എന്നും അക്രമണോത്സുകത കൈമോശം വന്നിട്ടില്ലെന്ന് ധോണി തന്റെ സെഞ്ച്വറിയിലൂടെ (108) തെളിയിച്ചു. ഏറെ ആശങ്കപുലര്‍ത്തിയിരുന്ന മധ്യനിരയും സാഹചര്യത്തിനൊത്തുയര്‍ന്നു.

എന്തായാലും സന്നാഹമത്സരങ്ങളിലെ തുടര്‍ച്ചയായ വിജയങ്ങള്‍ ടീം ഇന്ത്യുടെ ആത്മവിശ്വാസത്തിന്റെ ഗ്രാഫ് ഉയര്‍ത്തിയിട്ടുണ്ട്.