എഡിറ്റര്‍
എഡിറ്റര്‍
ബി.സി.സി.ഐ പ്രസിഡന്റ് ശ്രീനിവാസന് സി.ബി.ഐ സമന്‍സ്
എഡിറ്റര്‍
Friday 8th June 2012 11:26am

ഹൈദരാബാദ്:ബി.സി.സി.ഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന് സി.ബി.ഐ സമന്‍സ്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയുമായി ബന്ധപ്പെട്ട അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ് അയച്ചത്.

ചെന്നൈ സിമന്റ്‌സിന്റെ എം.ഡി കൂടിയാണ് എന്‍.ശ്രീനിവാസന്‍. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ജഗതി പബ്ലിക്കേഷനിലും ഭാരതി സിമന്റ്‌സിലും ശ്രീനിവാസന് നിക്ഷേപമുണ്ട്.

ശ്രീനിവാസന് പുറമെ ഇന്ത്യാ സിമന്റ്‌സിലെ മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും സി.ബി.ഐ സമന്‍സ് അയച്ചിട്ടുണ്ട്. എന്നാല്‍ സി.ബി.ഐ സമന്‍സിനെക്കുറിച്ച് പ്രതികരിക്കാന്‍ ശ്രീനിവാസന്‍ തയാറായില്ല.

ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ സമന്‍സ് അയച്ചിരിക്കുന്നത്. കേസില്‍ ജഗനെ സി.ബി.ഐ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

ജഗന്റെ പിതാവ് വൈ.എസ്.രാജശേഖര റെഡ്ഡി ആന്ധ്രാ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യാ സിമന്റസിന് ആന്ധ്രയില്‍ അനധികൃതമായി ആനുകൂല്യങ്ങള്‍ നല്‍കിയെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.

Advertisement