ന്യൂദല്‍ഹി: ലോകകപ്പ് ക്രിക്കറ്റ് വാതുവെപ്പുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ എട്ടംഗ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. മധ്യ ദല്‍ഹിയിലെ ഒരു ഹോട്ടലില്‍ നിന്നാണ് വാതുവെപ്പ് സംഘത്തെ അറസ്റ്റുചെയ്തത്. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, ടെലിവിഷന്‍ എന്നിവയും പിടിച്ചെടുത്തു.

ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെ ഇവര്‍ വാതുവെപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. റെയ്ഡില്‍ 2.78 കോടി രൂപയും കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് മധ്യ ദല്‍ഹിയിലെ കരോള്‍ ബാഗ് ഹോട്ടലില്‍ പോലീസ് റെയ്ഡ് നടത്തുകയായിരുന്നു. രോഹിണി ഹോട്ടടിലും നോര്‍ത്ത് ദല്‍ഹിയിലെ പീതംപുരയില്‍ ഒരു വീട്ടിലും റെയ്ഡ് നടന്നു.

ഗൗരവ് ശര്‍മ്മ(32), ശങ്കു അറോറ(29), ഗോള്‍ഡി വര്‍മ്മ(28), പങ്കജ് സലൂജ ദേവേനര്‍ റാണ(32), തരുണ്‍ ഭാട്ടിയ(24), അനില്‍ ഗുപ്ത(43), നവീന്‍ കുമാര്‍ ഗുപ്ത(41) എന്നിവരെയാണ് റസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ കുതിരപ്പന്തയത്തിലൊഴികെ മറ്റെല്ലാ കളികളിലും വാതുവെപ്പ് നിയമവിരുദ്ധമാണ്.