ചെന്നൈ: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ മിന്നുന്ന പ്രകടനത്തിന് എല്ലാ താരങ്ങളും അഭിനന്ദനം അര്‍ഹിക്കുന്നെന്ന് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ സ്വതസിദ്ധമായ ശൈലിയിലാണ് കളിച്ചതെന്നും താരം പറയുന്നു.

Ads By Google

ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ നിന്നും ടീം ഇന്ത്യ ഏറെ മുന്നേറിയെന്നും ഈ മാറ്റം ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ പ്രതിഫലിച്ചെന്നും താരം പറയുന്നു.

ഓസ്‌ട്രേലിയയുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമുണ്ടാകുമ്പോള്‍ നമുക്കും അത് നന്നായി കളിക്കാനുള്ള ആവേശം തരും. മുമ്പ് ഏറ്റ പരാജയത്തിനുള്ള മറുപടി തരാനാണ് ഓസ്‌ട്രേലിയന്‍ ടീം എത്തിയിരിക്കുന്നത്.

ഇത് മനസ്സില്‍ വച്ച് തന്നെയാണ് ഇന്ത്യന്‍ താരങ്ങളും കളിക്കുന്നതെന്നും ജഡേജ പറഞ്ഞു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്.

ഇന്ത്യക്ക് വേണ്ടി രണ്ടാം ഇന്നിംഗിസില്‍ അശ്വിന്‍ അഞ്ച് വിക്കറ്റുകള്‍ നേടി.  ഹര്‍ബജന്‍ രണ്ട് വിക്കറ്റും. എല്ലാവരും സ്വന്തം കഴിവ് മുഴുവന്‍ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്. ഇത് ടീമിന് ഗുണം ചെയ്യും. ജഡേജ പറയുന്നു.