ന്യൂദല്‍ഹി: റിസര്‍വ്വ് ബാങ്ക് അതിന്റെ വായ്പാ നയം പ്രഖ്യാപിക്കാനിരിക്കെ സുപ്രധാന നിരക്കുകളില്‍ വര്‍ധന വരുത്തിയേക്കുമെന്ന് സൂചന. നിലവിലെ പണപ്പെരുപ്പ നിരക്ക് നേരിടാനായി അടിസ്ഥാന നിരക്കുകളെല്ലാം 25 പോയിന്റ് വര്‍ധിപ്പിക്കാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

എന്നാല്‍ വലിയ തോതിലുള്ള നിരക്കുവര്‍ധനയ്ക്ക് സാധ്യതയില്ലെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. അതായത് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ 50 പോയിന്റ് വര്‍ധന ഉണ്ടാകാന്‍ സാധ്യതയില്ല. ചൊവ്വാഴ്ച്ചയാണ് റിസര്‍വ്വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിക്കുന്നത്.

കഴിഞ്ഞതവണ വായ്പാ നയം പ്രഖ്യാപിച്ചപ്പോള്‍ റിസര്‍വ്വ് ബാങ്ക് നിരക്കുകളില്‍ നേരിയ വര്‍ധന വരുത്തിയിരുന്നു. റിപ്പോ നിരക്ക് 6.75 ശതമാനമായിട്ടും രിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനമായിട്ടുമാണ് ഉയര്‍ത്തിയിരുന്നത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചു മുതല്‍ റിസര്‍വ്വ് ബാങ്ക് നിരക്കുകളില്‍ വര്‍ധനവ് വരുത്തുന്നുണ്ട്.