വാഷിംങ്ടണ്‍ വിക്കിലീക്ക്‌സുമായി പണമിടപാട് നിര്‍ത്തിവച്ച കമ്പനികളുടെ വെബ്‌സൈറ്റ് ഹാര്‍ക്കര്‍മാര്‍ ആക്രമിച്ച സംഭനത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് യു.എസ്. ആക്രമണത്തെക്കുറിച്ച് അറിയുന്നുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും യു.എസ്. അറ്റോര്‍ണി ജനറല്‍ ഐറിക് ഹോര്‍ഡര്‍ വ്യക്തമാക്കി.

വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസെന്‍ജെയുടെ അറസ്റ്റിലും വിക്കിലീക്ക്‌സിനെ തകര്‍ക്കാനുള്ള ശ്രമങ്ങളിലും പ്രതിഷേധിച്ച് ഒരു കൂട്ടം ഹാര്‍ക്കര്‍മാര്‍ ക്രഡിറ്റ് കാര്‍ഡ് സൈറ്റുകള്‍ തകര്‍ത്തിരുന്നു. വിക്കിലീക്ക്‌സിന് സംഭാവന നല്‍കാന്‍ വിസമ്മതിച്ച വിസ.കോം, മാസ്റ്റര്‍ കാര്‍ഡ് തുടങ്ങിയ സൈറ്റുകള്‍ ഹാര്‍ക്കര്‍മാര്‍ ആക്രമിച്ചിരുന്നു. ആക്രമണത്തെ തുടര്‍ന്ന് മാസ്റ്റര്‍ കാര്‍ഡ് . കോം പ്രവര്‍ത്തനം നിലച്ചു.

അമേരിക്കയുടെ നയതന്ത്ര രഹസ്യങ്ങളടങ്ങിയ രേഖകള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് വിക്കിലീക്ക്‌സ് സൈറ്റ് ഹാര്‍ക്കര്‍മാര്‍ തകര്‍ത്തിരുന്നു. പിന്നീട് വിക്കിലീക്ക്‌സിന്റെ സാമ്പത്തിക സ്‌ത്രോതസ്സുകളും മരവിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വിക്കിലീക്ക്‌സിന് സംഭാവന നല്‍കാന്‍ ക്രഡിറ്റ് കാര്‍ഡ് സൈറ്റുകള്‍ വിസമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ക്രഡിറ്റ് കാര്‍ഡ് ഡോട്ട് കോമും, വിസ ഡോട്ട് കോമും ഹാക്ക് ചെയ്യപ്പെട്ടത്.

വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസെന്‍ജെയെ വിമര്‍ശിച്ച അമേരിക്കയിലെ അലക്‌സ ഗവര്‍ണര്‍ സാറാ പ്ലിന്നിന്റെ സൈറ്റുകള്‍ ഹാര്‍ക്കര്‍മാര്‍ ആക്രമിച്ചതായി അവര്‍ അവകാശപ്പെട്ടിരുന്നു. അസെന്‍ജെയെ പ്രോസിക്യൂട്ട് ചെയ്യുന്ന പ്രോസിക്യൂട്ടര്‍മാരുടെ സൈറ്റുകളും ഹാക്ക് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.