പെന്‍ഡ്രൈവുകള്‍ നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്ന രൂപങ്ങള്‍ ഉപേക്ഷിക്കുകയാണ്. മോസര്‍ ബെയര്‍ കമ്പനിയാണ് പെന്‍ഡ്രൈവുകള്‍ രൂപം മാറ്റി ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡിന്റെ രൂപത്തിലാണ് പുതിയ പെന്‍ഡ്രൈവുകള്‍ വരുന്നത്.

ചിത്രത്തില്‍ കാണുന്നത് പോലെയാണ് ഇതിന്റെ ഡിസൈന്‍. ക്രെഡിറ്റ് കാര്‍ഡ് പോലെ പോക്കറ്റില്‍ ഒതുക്കാവുന്ന സാപ് പെന്‍ഡ്രൈവുകളുടെ തുടക്കത്തില്‍ 4 ജിബി കപ്പാസിറ്റിയുള്ളവയാണ് പുറത്തിറങ്ങുക.

ആദ്യമായി ഇറക്കുന്ന ക്രെഡിറ്റ് കാര്‍ഡ് രൂപത്തിലുള്ള പെന്‍ഡ്രൈവിന് 19.25 ഗ്രാമാണ് ഭാരം. യു.എസ്.ബി 2 സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

വിന്‍ഡോസ് 7, മാക് 9, ലിനക്‌സ് കെര്‍ണല്‍ 2.4.0 എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഈ പെന്‍ഡ്രൈവ് പ്രവര്‍ത്തിക്കും. 1,100 രൂപയാണ് വില.

ക്രെഡിറ്റ് കാര്‍ഡിന്റെ അത്രമാത്രം കട്ടിയുള്ള ഈ പെന്‍ഡ്രൈവ് പേഴ്‌സിലും ഫയലുകളിലും ഈസിയായി സൂക്ഷിക്കാന്‍ സാധിക്കും എന്നതു തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ സൗകര്യം.

Malayalam news

Kerala news in English