Administrator
Administrator
ക്രഡിറ്റ് കാര്‍ഡ് സൈറ്റുകള്‍ തകര്‍ത്ത സംഭവത്തില്‍ കൗമാരക്കാരന്‍ പിടിയില്‍
Administrator
Friday 10th December 2010 1:20pm

വാഷിംങ്ടണ്‍: വിക്കിലീക്ക്‌സുമായി പണമിടപാട് നിര്‍ത്തിവച്ച കമ്പനികളുടെ വെബ്‌സൈറ്റ് ഹാര്‍ക്കര്‍മാര്‍ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് പതിനാറുകാരന്‍ പിടിയില്‍. നെതര്‍ലാന്‍ഡ് പോലീസാണ് ഇയാളെ പിടികൂടിയത്.

വിക്കിലീക്ക്‌സിന് ധനസഹായം നല്‍കാനുള്ള സൗകര്യങ്ങള്‍ നിഷേധിച്ചതിനെതുടര്‍ന്നാണ് ഈ സൈറ്റുകള്‍ക്കുനേരെ ആക്രമണം നടന്നതെന്ന് ഡച്ച് അധികൃതര്‍ അറിയിച്ചു. പിടിയിലായ യുവാവ് കുറ്റം സമ്മതിച്ചതായി ഡച്ച് പത്രമായ ഡെ വോള്‍ഡ്ക്രാന്ത റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളില്‍ നിന്നും ഒട്ടേറെ കംപ്യൂട്ടറുകളും യു.എസ്.ബി ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഇന്ന് റോട്ടര്‍ഡാമിലെ കോടതിയില്‍ ഹാജരാക്കും.

Advertisement