എഡിറ്റര്‍
എഡിറ്റര്‍
തളിപ്പറമ്പില്‍ കലാകാരന്മാരും എഴുത്തുകാരും സൈക്കിളുകളുമായി ഒത്തുചേരുന്നു
എഡിറ്റര്‍
Sunday 19th January 2014 8:13am

cycle-rally

തളിപ്പറമ്പ്: മലയാളികള്‍ മറന്നു തുടങ്ങിയ സൈക്കിള്‍ യാത്രാശീലത്തെയും നമ്മുടെ പഴയകാല സംസ്‌കാരങ്ങളെയും തിരിച്ചുപിടിക്കാനായി ക്രിയേറ്റീവ് സൈക്കിള്‍ എന്ന കൂട്ടായ്മ തളിപ്പറമ്പില്‍ ഒരു സൈക്കിള്‍ കൂട്ടായ്മ ഒരുക്കുന്നു.

ഇന്ന് വൈകീട്ട് നാല് മണിക്ക് തളിപ്പറമ്പ് ബസ്റ്റാന്റിന് സമീപത്തുള്ള കാവില്‍ കോംപ്ലക്‌സിന് മുന്നില്‍ ഒത്തുചേര്‍ന്ന് സൈക്കിള്‍ കൂട്ടുകാര്‍ നഗരം ചുറ്റും.

ചിത്രകാരന്‍ പൊന്ന്യം ചന്ദ്രന്‍, എഴുത്തുകാരായ വി.എസ്.അനില്‍കുമാര്‍, മൈത്രേയന്‍, അശ്രഫ് ആഡൂര്, ബിജു കാഞ്ഞങ്ങാട്, അബ്ദുള്‍ സലാം, ദാമോദരന്‍ കുളപ്പുറം, ഹാരിസ് മാനന്തവാടി, കെ.ടി.ബാബുരാജ്, സാദിര്‍ തലപ്പുഴ, ജെ.സി.തേജസ്വിനി, നജ്‌ല മറിയം, എന്നിവരും നാട്ടുകാരും കുട്ടികളുമടങ്ങുന്ന കൂട്ടായ്മയുടെ സൈക്കിള്‍ യാത്രയും ഉണ്ടാകും.

തുടര്‍ന്ന് നടക്കുന്ന സൈക്കിള്‍ ബുക്‌സിന്റെ ഉദ്ഘാടനചടങ്ങില്‍ താഹ മാടായി, എം.ടി.അന്നൂര്‍, ഡോ.ഖലീല്‍ ചൊവ്വ, ബക്കളം ദാമോദരന്‍, സി.സുനില്‍കുമാര്‍, ടി.പി.ഖാലിദ്, തുടങ്ങിയവരും പങ്കെടുക്കും.

സര്‍ഗാത്മക സംവാദങ്ങളും ചര്‍ച്ചകളും ലക്ഷ്യമിട്ടുകൊണ്ട് ക്രിയേറ്റീവ് സൈക്കിള്‍ തളിപ്പറമ്പില്‍ ആരംഭിക്കുന്ന പുസ്തശാലയാണ്  സൈക്കിള്‍ ബുക്‌സ്.

തളിപ്പറമ്പിനെ വായിപ്പിക്കുന്ന പുസ്തകങ്ങളുമായി സൈക്കിള്‍ ബുക്‌സിന്റെ ‘സൈക്കിള്‍ വാല’മാര്‍ ജനുവരി മുതല്‍ നഗരം ചുറ്റും.

ഞായറാഴ്ച നടക്കുന്ന സൈക്കിള്‍ കൂട്ടായ്മയില്‍ സൈക്കിള്‍ പ്രേമികളായ ആര്‍ക്കും സ്വന്തം സൈക്കിളുകളുമായി പങ്കെടുക്കാമെന്ന് ക്രിയേറ്റീവ് സൈക്കിള്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 9947 593 110( ജസ്റ്റിന്‍ ), 999 56 71 298 ( വി എച്ച് നിഷാദ്), 9447548838 (ടി പി ഖാലിദ്)

Advertisement