എഡിറ്റര്‍
എഡിറ്റര്‍
ഗ്രീന്‍ഹൗസ് യാഥാര്‍ത്ഥ്യമാകുമ്പോള്‍
എഡിറ്റര്‍
Sunday 2nd September 2012 10:15am


ഇന്ന് നമ്മളനുഭവിക്കുന്ന എറ്റവും വലിയ പ്രതിസന്ധിയാണ് കാര്‍ഷിക മേഖലയുടെത്. വ്യാസായികവല്‍ക്കരണത്തിന്റെ അതിപ്രസരം മറ്റെല്ലാ മേഖലയെയും പോലെ തന്നെ കൃഷിയെയും തകിടം മറിച്ചുവെന്നു പറയാം. ഇന്ന് വികസനത്തിന്റെ പര്യായമായി ദ്വിതീയ-ത്രിദീയ മേഖലകള്‍ക്ക് അമിത പ്രാധാന്യം ലഭിച്ചിരിക്കുന്നു. ഭക്ഷ്യക്ഷാമം എന്നത് ഇന്ന് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുമ്പോള്‍ കേരള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേരള കര്‍ഷകന്‍ മാസിക എന്നിവയുടെ സഹകരണത്തോടുകൂടി ഇന്റര്‍നെറ്റ് വായനക്കാര്‍ക്കായി ഡൂള്‍ന്യൂസ്.കോം അതിന്റെ ചരിത്രപരമായ ഇടപെടല്‍ നടത്തുന്നു…


ഉത്പാദനക്ഷമത ഗ്രീന്‍ ഹൗസുകളില്‍ തുറസ്സായ കൃഷിരീതിയേക്കാള്‍ 10-12 ഇരട്ടിയാണ്. ഉദാഹരണത്തിന്, തക്കാളിയുടെ ചില ഇനങ്ങളുടെ ഉത്പാദനം ഒരു സെന്റിന് 2400 കി.ഗ്രാം വരെ ലഭ്യമാണ്. കൃത്യമായി പറഞ്ഞാല്‍ ഒരേക്കറിന് 240 മെട്രിക് ടണ്‍. ഇതേ സമയം തുറസ്സായ കൃഷിയില്‍ ഏക്കറിന് പരമാവധി 15 മെട്രിക് ടണ്ണില്‍ കൂടുതല്‍ കിട്ടില്ല.

കിസാന്‍: കെ.ഐ. അനി

ഒരു ഗ്രീന്‍ ഹൗസ്/പോളിഹൗസ് നിര്‍മ്മിച്ച് അതിനുള്ളില്‍ പ്രത്യേക കൃത്രിമ അന്തരീക്ഷസ്ഥിതിയുണ്ടാക്കിയും ഏതുതരം വിളകളും എപ്പോള്‍ വേണമെങ്കിലും എവിടേയും കൃഷി ചെയ്യാന്‍ കഴിയും എന്നതാണ് ഈ സമ്പ്രദായത്തിന്റെ മേന്മ.

ഗ്രീന്‍ ഹൗസ് കൃഷി സമ്പ്രദായത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഇന്ത്യയെ സംബന്ധിച്ച് രണ്ടോ മൂന്നോ ദശാബ്ദങ്ങളുടെ ചരിത്രവും, കേരളത്തെ സംബന്ധിച്ച് മൂന്നോ നാലോ വര്‍ഷത്തെ ചരിത്രവുമേ പറയാനുള്ളൂ.

Ads By Google

കേരളത്തില്‍ ആദ്യമായി ഗ്രീന്‍ഹൗസുകളിലെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി ആരംഭിച്ചത് പ്രമുഖ കര്‍ഷകനും മുന്‍ ചിറ്റൂര്‍ എം.എല്‍.എയും ആയ ശ്രീ. കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം കര്‍ഷകരായിരുന്നു.

കേരളത്തില്‍ ഒട്ടം പരിചിതമല്ലാത്ത ഈ നൂതന കൃഷിരീതി ഇപ്പോള്‍ ഒരു തരംഗമായി മാറിക്കൊണ്ടിരിക്കുന്നു. അതോടൊപ്പം സംസ്ഥാന ഗവണ്‍മെന്റ് ഇത്തവണത്തെ ബജറ്റില്‍ ഇത്തരം കൃഷിസമ്പ്രദായത്തിന് പ്രത്യേകമായ ഫണ്ടും വകയിരുത്തിയിട്ടുണ്ട്.

കേരളത്തില്‍ കാലാവസ്ഥയുടെ പ്രതികൂലസാഹചര്യങ്ങള്‍, രോഗ-കീട ആക്രമണങ്ങള്‍ തുടങ്ങിയവ വിളനാശവും, വിള ഉത്പാദനനഷ്ടവും വരുത്തുന്നുണ്ട്.
ഇത്തരം പ്രശ്‌നങ്ങള്‍ വലിയൊരളവോളം പരിഹരിക്കപ്പെടുന്നതാണ് ഗ്രീന്‍ഹൗസ് കൃഷിസമ്പ്രദായം. കാര്‍ഷികവിളകളുടെ അനുകൂലസാഹചര്യങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ചു കൊടുക്കാന്‍ ഗ്രീന്‍ഹൗസ് സാങ്കേതികത ഉപയുക്തമാക്കാവുന്നതാണ്.

 

ഗ്രീന്‍ ഹൗസ് രണ്ട് തരത്തില്‍ നിര്‍മ്മിക്കാം


ഫാക്ടറികളില്‍ പ്രീ-ഫാബ്രിക്കേറ്റ് ചെയ്ത ജി.ഐ. പൈപ്പുകള്‍ വിവിധ മാതൃകകളില്‍ ലഭ്യമാണ്. ഇവ കൊണ്ടുവന്ന് നട്ടും ബോള്‍ട്ടും ചെയ്ത് പെട്ടെന്ന് ഗ്രീന്‍ ഹൗസ് ഉണ്ടാക്കിയെടുക്കാം.

മറ്റൊന്ന് ജി.ഐ. പൈപ്പുകള്‍ കൃത്യമായ അളവില്‍ വാങ്ങിക്കൊണ്ടുവന്ന് കൃത്യമായ മാതൃകയില്‍ സഥലത്തുവെച്ചുതന്നെ നിര്‍മ്മിച്ചെടുക്കുക എന്ന രീതിയും. രണ്ട് രീതികള്‍ക്കും അതിന്റേതായ ഗുണദോഷങ്ങളും ഉണ്ട്. പ്രീഫാബ്രിക്കേറ്റഡ് സംവിധാനത്തിന് പൊതുവേ ചെലവ് കൂടിയിരിക്കും. പൈപ്പുകളുടെ അളവനുസരിച്ച് ഇപ്പോള്‍ 800 മുതല്‍ 1100 രൂപ വരെ ചതുരശ്രമീറ്ററിന് വിപണി വില കൂടുതലുണ്ട്. എന്നാല്‍ പോളിഹൗസ് സാങ്കേതികവിദഗദ്ധരുടെ മേല്‍നോട്ടത്തില്‍ ജി.ഐ. പൈപ്പുകള്‍ യു.വി. ഷീറ്റുകള്‍ എന്നിവ അളവനുസരിച്ച് വാങ്ങി ഗ്രീന്‍ ഹൗസ് ഫാബ്രിക്കേഷന്‍ നടത്തിയാല്‍ ചെലവ് നന്നായി കുറയ്ക്കുവാന്‍ കഴിയും.

ഏതുതരത്തില്‍ നിര്‍മ്മിച്ചാലും ഗ്രീന്‍ ഹൗസുകള്‍ ശക്തമായ കാറ്റിലും മഴയിലും തകര്‍ന്ന് വീഴാത്ത തരത്തില്‍ ശക്തമായതും തുരുമ്പുപിടിക്കാത്തതുമാവണം. പോളിഫിലിമുകള്‍ നിശ്ചിത ഗുണമേന്മയുള്ളതും ചുളുവുകള്‍ വീഴാതെയും, അലൂമിനിയം പ്രൊഫൈല്‍ സ്പ്രിംഗ് സംവിധാനം ഉപയോഗിച്ച് ഫ്രയിമുകളില്‍ വലിച്ച് ഉറപ്പിക്കേണ്ടതുമാണ്.

ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് 140 കി.മീറ്റര്‍ വേഗത്തിലുള്ള കാറ്റിനെ അതിജീവിക്കാന്‍ കഴിയുന്ന ശക്തി ഗ്രീന്‍ ഹൗസുകള്‍ക്കുണ്ടായിരിക്കണം. ഇതിന് അനുസൃതമായ തരത്തിലുള്ള ജി.ഐ. തൂണുകളും ഫ്രയിമുകളും നിര്‍ബന്ധമായും നിര്‍മ്മിച്ചിരിക്കണം.

കരിമീന്‍ കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിക്കല്ചെടികള്‍ക്ക് ചുറ്റും അനുകൂലമായ കാലാവസ്ഥ സ്ഥിതി ഒരുക്കി അവയുടെ സുഗമമായ വളര്‍ച്ച ക്രമപ്പെടുത്താന്‍ സാധിക്കുന്നു.

ഒരു ഗ്രീന്‍ ഹൗസ്/പോളിഹൗസ് നിര്‍മ്മിച്ച് അതിനുള്ളില്‍ പ്രത്യേക കൃത്രിമ അന്തരീക്ഷസ്ഥിതിയുണ്ടാക്കിയും ഏതുതരം വിളകളും എപ്പോള്‍ വേണമെങ്കിലും എവിടേയും കൃഷി ചെയ്യാന്‍ കഴിയും എന്നതാണ് ഈ സമ്പ്രദായത്തിന്റെ മേന്മ.

എന്താണ് ഗ്രീന്‍ ഹൗസ്/പോളി ഹൗസ്?

സൂര്യപ്രകാശം ഉള്ളില്‍ കടക്കത്തക്കതരത്തില്‍ പ്രത്യേകതരം ഷീറ്റുകള്‍ നിശ്ചിത ആകൃതിയില്‍ രൂപപ്പെടുത്തിയ ചട്ടക്കൂട്ടില്‍ ഉറപ്പിച്ച് നിര്‍മ്മിക്കുന്ന കൂടാരങ്ങളാണ് ഗ്രീന്‍ ഹൗസുകള്‍/പോളി ഹൗസുകള്‍ എന്ന് സാമാന്യേന പറയാം.

ഗ്രീന്‍ഹൗസുകളില്‍ സൂര്യപ്രകാശത്തിന്റെ ഉപയോഗം പരമാവധി കാര്യക്ഷമമായി പ്രയോജനപ്പെടുത്തുകയും വിളകളെ ദോഷകരമായി ബാധിക്കുന്ന പലതരം പ്രകാശരശ്മികളെ തടയുകയും ചെയ്യുന്നു. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വാതകത്തിന്റെ സാന്ദ്രത ഗ്രീന്‍ഹൗസുകളില്‍ കൂടുന്നതിനാല്‍ സസ്യങ്ങളുടെ വളര്‍ച്ച കൂടുതല്‍ നന്നാകുന്നു. കീട-രോഗബാധകള്‍ തടയുന്ന വലകള്‍ വശങ്ങളില്‍ ഉറപ്പിച്ചിരിക്കുന്നതിനാല്‍ സസ്യങ്ങളുടെ സംരക്ഷണവും കൂടുതല്‍ എളുപ്പമാകുന്നു. വര്‍ദ്ധിച്ച മഴ ഒരു തരത്തിലും ഗ്രീന്‍ഹൗസിനെ ബാധിക്കുന്നില്ല. മഞ്ഞും, വെയിലും, കാറ്റും ഒന്നും തന്നെ ഗ്രീന്‍ ഹൗസ് വിളകളെ ബാധിക്കുന്നില്ല. ജലസേചനവും പോഷകമൂലകങ്ങളുടെ ഉപയോഗവും ഏറ്റവും കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ കഴിയും. എല്ലാകാലത്തും ഏതു വിളയും എപ്പോള്‍ വേണമെങ്കിലും കൃഷി ചെയ്യാനും വിളവെടുക്കാനും ഗ്രീന്‍ഹൗസ്/പോളിഹൗസ് കൃഷി സമ്പ്രദായത്തിലൂടെ കഴിയുമെന്ന മെച്ചം വളരെ ലാഭകരമായി പ്രയോജനപ്പെടുത്താം.

അടുത്ത പേജില്‍ തുടരുന്നു

Advertisement