എഡിറ്റര്‍
എഡിറ്റര്‍
പുതുതലമുറയില്‍ നിന്നും ഐ.ടി രംഗത്തെ തൊഴില്‍ദായകരുണ്ടാകണം: മുഖ്യമന്ത്രി
എഡിറ്റര്‍
Thursday 24th January 2013 12:32am

തിരുവനന്തപുരം: പുതുതലമുറയില്‍ നിന്നും വിവരസാങ്കേതികരംഗത്ത് തൊഴില്‍ദായകര്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പതിനൊന്നാമത് സംസ്ഥാന ഐ.ടി സ്‌കൂള്‍ ഫെസ്‌റ് ടെക്‌നോപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Ads By Google

മിടുക്കരായ വിദ്യാര്‍ത്ഥികള്‍ പഠിച്ചു നല്ല മാര്‍ക്കു വാങ്ങി ജോലി നേടുകയും വിദേശത്തേക്കു പോകുന്നതും സാധാരണമാണ്. എന്നാല്‍ ഈ മിടുക്കന്‍മാര്‍ക്ക് ഇവിടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നവരായി മാറാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ഐ.ടിവിദ്യാഭ്യാസരംഗത്ത് വലിയ മാറ്റമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിന്റെ ഭാഗമായാണ് ഐ.ടി.അധിഷ്ഠിത വിദ്യാഭ്യാസം പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നത്.

ഐ.ടി രംഗത്ത് കേരളം വളരെ മുന്‍പ് തന്നെ കടന്നുവന്നുവെങ്കിലും ഐ.ടി.കയറ്റുമതിയില്‍ കര്‍ണാടകം പോലുള്ള സംസ്ഥാനങ്ങളേക്കാള്‍ വളരെ പിന്നിലാണ് നാം. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഐ.ടി.സ്‌കൂള്‍ ഫെസ്‌റിലെ വിജയികള്‍ക്കുള്ള സമ്മാനത്തുക ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം 2000,1600,1200 എന്നിങ്ങനെയാക്കി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

സ്‌കൂള്‍ ഐ.ടി.ഫെസ്‌റിലെ മലയാളം ടൈപ്പിങ് മത്സരം ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും നടത്തുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് അറിയിച്ചു.

വ്യവസായ ഐ.ടി.വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. മേയര്‍ കെ.ചന്ദ്രിക, പൊതുവിദ്യാഭ്യാസസെക്രട്ടറി കെ.ഇളങ്കോവന്‍, വി.എച്ച്.എസ്.ഇ ഡയറക്ടര്‍ കെ.അജിത്.

ടെക്‌നോപാര്‍ക്ക് സി.ഇ.ഒ ഗിരീഷ്‌കുമാര്‍, ഐ.ടി.അറ്റ് സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു. ഐ.റ്റി.അധിഷ്ഠിത വിദ്യാഭ്യാസരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച അധ്യാപകര്‍ക്ക് ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണംചെയ്തു.

Advertisement