എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐയും കോണ്‍ഗ്രസും ലീഗും ഒന്നിക്കണം; പുതിയ സര്‍ക്കാര്‍ രൂപവത്ക്കരിക്കണമെന്നും പി.സി ജോര്‍ജ്ജ്
എഡിറ്റര്‍
Monday 3rd July 2017 8:00am

കോട്ടയം: സി.പി.ഐയും കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഒന്നിക്കണമെന്നും അച്യുതമേനോന്‍ സര്‍ക്കാരിന്റെ മാതൃകയില്‍ കേരളത്തില്‍ സര്‍ക്കാരുണ്ടാകണമെന്നും പി.സി.ജോര്‍ജ് എം.എല്‍.എ.

സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുന്നണി രൂപവത്കരിക്കാന്‍ മുന്‍കൈയെടുക്കണമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. കോട്ടയത്ത് കേരള ജനപക്ഷം സംഘടനാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോര്‍ജ്.


Dont Miss ആക്രമിക്കപ്പെട്ട നടിയെ സഹായിക്കണമെന്നാവശ്യപ്പെട്ട് ഞാന്‍ എഴുതിയ കത്ത് ‘അമ്മ’ മുക്കി; രൂക്ഷ വിമര്‍ശനവുമായി ജോയ് മാത്യു


സമ്മര്‍ദശക്തികളുടെ സ്വാധീനത്തില്‍നിന്നും വികസനമുരടിപ്പില്‍നിന്നും സംസ്ഥാനത്തെ മോചിപ്പിക്കാന്‍ ഇതുമാത്രമാണ് പോംവഴി. ഭരണതലത്തില്‍ സ്വാധീനം ചെലുത്തുന്നവരുടെ ഇംഗിതത്തിന് വഴങ്ങുന്നവരുമായി അധികനാള്‍ യോജിക്കാന്‍ സി.പി.ഐയ്ക്കു കഴിയുമെന്ന് കരുതുന്നില്ലെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.

നിലവിലെ മുന്നണി സംവിധാനങ്ങള്‍ക്കുള്ളില്‍ വലിയ ആശയക്കുഴപ്പമുണ്ട്. ശക്തമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്ന കാനം രാജേന്ദ്രന്‍ ജനകീയമുന്നണിയെന്ന ചരിത്രപരമായ ഉത്തരവാദിത്വം നിറവേറ്റാന്‍ മുന്നോട്ടു വരണമെന്നും പി.സി. ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ എന്തൊക്കെയോ സംഭവിക്കുമെന്ന് വിചാരിച്ചവര്‍ ഇന്ന് നിരാശയിലാണ്. അരിയുള്‍പ്പെടെയുള്ള നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ കഴിയാത്ത മുഖ്യമന്ത്രിയാണെന്ന് പിണറായി തെളിയിച്ചതായും പി.സി.േജാര്‍ജ് കുറ്റപ്പെടുത്തി

പാട്ടക്കാലാവധി കഴിഞ്ഞ ആയിരക്കണക്കിന് ഭൂമിയാണ് ചില സമ്പന്നര്‍ അനധികൃതമായി കൈവശം വെച്ചിട്ടുളളത്. അനധികൃത ഭൂമി തിരികെ പിടിച്ച് ഭൂരഹിതര്‍ക്കും പട്ടികജാതിക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഒരേക്കര്‍വീതം നല്‍കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.

Advertisement