ആലപ്പുഴ:പള്ളിപ്പാട് മുട്ടത്ത് അനധികൃത പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തമിഴ്‌നാട് ശിവകാശി സ്വദേശിയായ മുരുകന്‍ (55) ആണ് ഇന്ന് പുലര്‍ച്ചെ ഒന്നോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ഇതോടെ ഈ സ്‌ഫോടനത്തിലെ മരണം അഞ്ചായി.