മലപ്പുറം: നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. തൊടിയപുലം സ്‌റ്റേഷന് സമീപമാണ് വിള്ളല്‍ കണ്ടെത്തിയത്.

പാലക്കാട് നിന്നും ഷൊര്‍ണൂര്‍ വഴി നിലമ്പൂരിലേക്ക് 5.45ന് വന്ന പാസഞ്ചര്‍ ട്രെയിന്‍ ഇതുവഴി കടന്നുപോയതിന് ശേഷമാണ് വിള്ളല്‍ കണ്ടത്.

വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിലമ്പൂരില്‍ നിന്നും 9.10ന് ഷൊര്‍ണൂര്‍ക്ക് പോകേണ്ടിയിരുന്ന പാസഞ്ചര്‍ ട്രെയിന്‍ തൊടിയപുലം സ്‌റ്റേഷനില്‍ തടഞ്ഞു.

സംഭവം അട്ടിമറിയാണോ എന്ന് അന്വേഷിച്ച് വരികയാണ്.

Malayalam News
Kerala News in English