Administrator
Administrator
സ്‌പെഷല്‍ ഞണ്ട് കറി
Administrator
Friday 6th May 2011 3:00pm

crab-curryഞണ്ടെന്ന് കേട്ടാല്‍ എല്ലാവരുടേയും വായില്‍ വെള്ളം നിറയും. ഞണ്ട് വിഭവങ്ങള്‍ മത്സ്യം കഴിക്കുന്ന എല്ലാവര്‍കക്കും ഇഷ്ടമാണ്. എന്നാല്‍ സാധാരണകഴിക്കുന്ന ഞണ്ട് കറിയില്‍ അല്‍പം വ്യത്യസ്തത പുലര്‍ത്തിയാലോ, പിന്നെ പറയേണ്ടതില്ലല്ലോ.

ഇന്ന് നമ്മള്‍ ഉണ്ടാക്കാന്‍ പോകുന്നത് ഞണ്ട് വറ്റിച്ചതാണ്. തേങ്ങ ഇടുന്നുവെന്നതാണ് ഇതിലെ പ്രധാന വ്യത്യാസം.

ആവശ്യമുള്ള സാധനങ്ങള്‍

ഞണ്ട്-1കിലോ
മുളകുപൊടി-5ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി-3 ടേബിള്‍ സ്പൂണ്‍
ഇഞ്ചി-ചെറിയ കഷണം ചതിച്ചത്
വെളുത്തുള്ളി-പത്ത് അല്ലി ചതച്ചത്
കുടമ്പുളി-ആവശ്യത്തിന്
തക്കാളി അരിഞ്ഞത്2എണ്ണം
തേങ്ങ-തിരുമ്മി പാതി ചതിച്ചത്
ഉപ്പ്-ആവശ്യത്തിന്
കറിവേപ്പില-ആവശ്യത്തിന്
വെള്ളം-ആവശ്യത്തിന്
വെളിച്ചെണ്ണ-ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഞണ്ട് നന്നായി വൃത്തിയാക്കി എടുക്കുക. വെളുത്തുള്ളി, ഇഞ്ചി എന്നിവ ചതക്കുക, മഞ്ഞള്‍, മുകള്, മല്ലി പൊടി തക്കാളി അരിഞ്ഞതും, ആവശ്യത്തിന് വെള്ളവും ഉപ്പും കുടമ്പുളിയും ചേര്‍ത്ത് നന്നായി കൂട്ടിയോജിപ്പിക്കുക. ഇത് അടുപ്പില്‍ വച്ച് കത്തിക്കുക. തീ കുറച്ചുവയ്ക്കണം. ഇത് നന്നായി തിളച്ചുവരുമ്പോള്‍ അതിലേക്ക് ഞണ്ട് ഇടുക. ഇത് നന്നായി വറ്റുന്നതുവരെ അടുപ്പില്‍ വയ്ക്കുക.

തേങ്ങ തിരുമ്മി പാതി ചതച്ചതിനൊപ്പം കറിവേപ്പിലയും ചേര്‍ത്ത് ഈ ഞണ്ടിലേക്ക് ഇടുക. വെള്ളം നന്നായി വെറ്റിയാല്‍ വാങ്ങിവയ്ക്കാം.

കുടമ്പുളിയുടെ രുചി ഇഷ്ടമല്ലാത്തവര്‍ തക്കാളി അധികം ഇട്ടാല്‍ മതി.

Advertisement