തിരുവനന്തപുരം: തലസ്ഥാനത്തെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവര്‍ണറുടെ നടപടിയില്‍ തെറ്റില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്. ഗവര്‍ണുടെ നടപടിയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.

നേരത്തേ ഗവര്‍ണര്‍ വിളിച്ചപ്പോള്‍ മുഖ്യമന്ത്രി പോയതിന് സി.പി.ഐ.എം കേന്ദ്രനേതൃത്വം അതൃപ്തി അറിയിച്ചതായുള്ള വാര്‍ത്തകള്‍ വന്നിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ കെ. മുരളീധരനും വി.ടി ബല്‍റാമും കെ.സി വേണുഗോപാലും ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.


Also Read:‘ ഗുജറാത്തില്‍ നിന്നൊരു മതസൗഹാര്‍ദ മാതൃക’; പ്രളയത്തില്‍ നാശമായ വീടുകളും അമ്പലങ്ങളും വൃത്തിയാക്കി മുസ്ലീം കര്‍സേവാ  പ്രവര്‍ത്തകര്‍


കെ.സി വേണുഗോപാല്‍ ലോക്‌സഭയില്‍ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നല്ല ബന്ധമാണുള്ളത് എന്നാണ് സി.പി.ഐ.എം നിലപാട്.

തലസ്ഥാനത്ത് തുടര്‍ച്ചയായി സംഘര്‍ഷങ്ങളുണ്ടാകുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യമുണ്ടായപ്പോഴാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ രാജ്ഭവനിലേയ്ക്ക് വിളിച്ചു വരുത്തി വിവരങ്ങള്‍ ആരാഞ്ഞത്. തുടര്‍ന്ന് ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം മുഖ്യമന്ത്രി ആര്‍.എസ്.എസ്- ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.