കോല്‍ക്കത്ത: സി.പി.ഐ.എമ്മിന്റെ 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ നാലു മുതല്‍ ഒന്‍പതു വരെ കോഴിക്കോട്ടു നടത്തും. കൊല്‍ക്കത്തയില്‍ നടന്ന് വരുന്ന പൊളിറ്റ് ബ്യൂറോ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. പാര്‍ട്ടി കോണ്‍ഗ്രസിലെ മാര്‍ഗനിര്‍ദേശങ്ങള്‍ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.

ആയുര്‍വേദ ചികിത്സയില്‍ കഴിയുന്ന പിണറായി വിജയന്റെ അഭാവത്തില്‍ നടന്ന പി.ബി മീറ്റിംഗില്‍ പാര്‍ട്ടിയുടെ കേരള ഘടകത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന തര്‍ക്കവിഷയങ്ങളില്‍ ചര്‍ച്ച നടന്നില്ല. കേരള വിഷയത്തില്‍ ഇപ്പോള്‍ ഇടപെടേണ്ടതില്ലെന്നാണ് സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.