എഡിറ്റര്‍
എഡിറ്റര്‍
ദലിത് അവകാശങ്ങള്‍ക്കായി ഇടത് ചേരിയെ അണിനിരത്താന്‍ ഒരുങ്ങി സി.പി.എം
എഡിറ്റര്‍
Monday 20th February 2017 9:11am

ന്യൂദല്‍ഹി: ദലിത് വിഭാഗങ്ങളിലേക്ക് കൂടുതല്‍ അടുക്കാനൊരുങ്ങി സി.പി.എം. കേന്ദ്ര ബജറ്റില്‍ പട്ടിക ജാതിക്കാര്‍ക്കും പട്ടിക വര്‍ഗ്ഗക്കാര്‍ക്കും അനുവദിച്ച തുക കുറവാണെന്ന് ചൂണ്ടിക്കാണിച്ച് മറ്റ് ഇടത് പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രക്ഷോഭം സംഘടിപ്പിക്കാനാണ് സി.പി.എം പോളിറ്റ് ബ്യൂറോ പദ്ധതി.


Also Read: താരമൂല്യമല്ല മികവിനാണ് ആദരമെന്ന് തെളിയിച്ച് സിനിമാ പാരഡൈസോ ക്ലബ്ബ് അവാര്‍ഡ്; എഴുന്നേറ്റ് നിന്ന് കയ്യടിച്ച സദസ്സിന് മുന്നില്‍ മികച്ച നടനായി വിനായകന്‍


ദലിതുകളുടെ അവകാശത്തിനായി മറ്റ് ഇടതു പാര്‍ട്ടികളുമായി ചേര്‍ന്ന് പോരാടുമെന്ന് പോളിറ്റ് ബ്യൂറോ വ്യക്തമാക്കി. കേരളത്തിലുള്‍പ്പടെയുള്ള ദലിത് വിഭാഗങ്ങളും പിന്നാക്ക വിഭാഗവും പാര്‍ട്ടി വിരുദ്ധ ചേരിയിലേക്ക് പോകുന്നു എന്ന് തിരിച്ചറിഞ്ഞതാണ് പുതിയ നീക്കത്തിന് പിന്നിലെ കാരണം. പിന്നാക്ക വിഭാഗങ്ങളില്‍ പാര്‍ട്ടിയുടെ സ്വാധീനം ശക്തമാക്കുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം.

കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റില്‍ എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ക്കായി വകയിരുത്തിയ പണം കുറഞ്ഞു പോയത് നടുക്കമുളവാക്കുന്നതാണെന്ന് പോളിറ്റ് ബ്യൂറോ വ്യക്തമാക്കിയിരുന്നു.

അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പും കേരളത്തിലെ മുന്നണിയില്‍ സി.പി.ഐ-സി.പി.ഐ.എം പോര് മുറുകുന്നതും യോഗത്തില്‍ ചര്‍ച്ച ചെയ്തു. പോര് മുന്നണിക്കുള്ളില്‍ തന്നെ പറഞ്ഞ് തീര്‍ക്കുമെന്നും ഇടത് ഐക്യത്തിന് ക്ഷീണം വരുന്നതൊന്നും സംഭവിക്കില്ലെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രിയും ബി.ജെ.പിയും മറ്റ് പാര്‍ട്ടികളുടെ ഫണ്ട് വിനിയോഗം എത്രമാത്രം സുതാര്യമാണെന്നാണ് ശ്രദ്ധിക്കുന്നത്. എന്നാല്‍ ആദ്യം അവര്‍ ചെയ്യേണ്ടത് സ്വന്തം ഫണ്ട് സുതാര്യമാക്കുകയാണ് വേണ്ടതെന്നും പോളിറ്റ് ബ്യൂറോ യോഗം അഭിപ്രായപ്പെട്ടു. എപ്രില്‍ 18 ന് കേന്ദ്ര കമ്മിറ്റി യോഗം ചേരാനും യോഗത്തില്‍ തീരുമാനമായി.

Advertisement