കൊച്ചി: സി.പി.ഐ.എമ്മിലെ എറണാകുളം ജില്ലയിലെ ഉന്നതനേതാവിനെതിരെയുണ്ടായ സ്വഭാവദൂഷ്യ ആരോപണത്തില്‍ നടപടി സംബന്ധിച്ച തീരുമാനം സ്ഥാന കമ്മിറ്റിയ്ക്കു വിട്ടു.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.

Subscribe Us:

കൊച്ചിയിലെ ഒരു അഭിഭാഷികയുമായി പാര്‍ട്ടി നേതാവിന് അവിഹിത ബന്ധമുണ്ടെന്ന് ആരോപണത്തെത്തുടര്‍ന്നാണ് ജില്ലാ നേതൃത്വം ഇക്കാര്യം ചര്‍ച്ച ചെയ്തത്.

നേതാവിനെതിരെ ശക്തമായ നടപടി വേണമെന്ന് ജില്ലാ കമ്മിറ്റി അംഗങ്ങളില്‍ ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.