എഡിറ്റര്‍
എഡിറ്റര്‍
‘`ഭീഷണിപ്പെടുത്തുവാന്‍ ആകുംവിധം നിങ്ങള്‍ ശ്രമിച്ചുകൊള്ളുക’; സി.പി.ഐ.എമ്മിന്റെ അന്ത്യം അടുത്തെന്ന് രാജീവ് ചന്ദ്രശേഖര്‍ എം.പി
എഡിറ്റര്‍
Wednesday 17th May 2017 7:43pm

തിരുവനന്തപുരം: സി.പി.ഐ.എമ്മിന്റെ അന്ത്യം അടുത്ത് കഴിഞ്ഞെന്ന് എന്‍.ഡി.എ വൈസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ എം.പി. ഭീഷണികള്‍ കൊണ്ട് ആ യാഥാര്‍ഥ്യത്തെ മൂടിവെക്കാനോ മാറ്റിമറിക്കാനോ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകങ്ങളുടെയും ഭീഷണിയുടെയും അഴിമതിയുടെയും ഇന്നലകളില്‍ കുടുങ്ങിയ സര്‍ക്കാരിനെയല്ല ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റ് ചെയ്യിക്കുമെന്നുള്ള പിണറായി വിജയന്റെ നിലപാടിനോട് നമുക്ക് കാണാം എന്ന് മാത്രമാണ് തനിക്ക് പറയാനുള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


Also Read: സൈനികന്റെ സഹോദരിക്ക് ഭീകരരുടെ ഭീഷണിയെന്ന് കേന്ദ്ര സര്‍ക്കാര്‍; അങ്ങനൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് കുടുംബം; വിവാദത്തില്‍ കുരുങ്ങി കേന്ദ്രം


ഭീഷണിപ്പെടുത്തുവാന്‍ ആകുംവിധം നിങ്ങള്‍ ശ്രമിച്ചുകൊള്ളുക, നിങ്ങള്‍ക്ക് മുന്‍പ് പലരും ശ്രമിച്ചുപരാജയപ്പെട്ട ഒരു ഉദ്യമം ആണ് അത്. എന്റെ എതിര്‍പ്പ് രാഷ്ട്രീയം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

രാമന്തളിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതുമായ് ബന്ധപ്പെട്ട് ട്വിറ്ററിലൂടെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് രാജീവ് ചന്ദ്രശേഖര്‍ എം.പിക്കെതിരെ പരാതി നല്‍കിയിരുന്നു. ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി.കെ സനോജാണ് കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

കൊലപാതകവുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തിയ ഹര്‍ത്താല്‍ ദിനത്തില്‍ പരിയാരം മെഡിക്കല്‍ കോളേജിനും ആംബുലന്‍സിനും നേരെയുണ്ടായ ആര്‍.എസ്എസ് ആക്രമണം സി.പി.ഐ.എം പ്രവര്‍ത്തകരുടേതെന്ന പേരില്‍ ട്വിറ്ററില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് പരാതി.


Don’t Miss: ഇസ്‌ലാമിക നിയമപ്രകാരം അംഗീകരിക്കാനാകില്ല; മലപ്പുറത്ത് കുടുംബ കോടതി തലാഖ് അപേക്ഷ തള്ളി


ജയകൃഷ്ണന്‍ @സവര്‍ക്കര്‍5200 എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് വന്ന പോസ്റ്റിന് റീ ട്വീറ്റായാണ് രാജീവ് ചന്ദ്രശേഖര്‍ റീ ട്വീറ്റ് ചെയ്തിരുന്നത്. ഇതിനെതിരെയാണ് സനോജിന്റെ പരാതി ‘സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കുള്ള വൈരാഗ്യത്തെ ആളിക്കത്തിച്ച് നാട്ടില്‍ അസമാധാനം സൃഷ്ടിച്ച് സാമാന്യ ജനങ്ങളുടെ സ്വസ്ഥ ജീവിതം തകര്‍ക്കാനാണ് ഇത്തരം വ്യാജ പ്രസ്താവനകള്‍ നടത്തിയത്’ എന്നാണ് സനോജിന്റെ പരാതിയില്‍ പറയുന്നത്.

Advertisement