എഡിറ്റര്‍
എഡിറ്റര്‍
തിരൂരില്‍ രണ്ടു സി.പി.ഐ.എം പ്രവര്‍ത്തകരെ ബസില്‍ കയറി വെട്ടി
എഡിറ്റര്‍
Thursday 16th March 2017 7:40am

 

മലപ്പുറം: തിരൂരില്‍ രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകരെ ബസില്‍ കയറി വെട്ടി. ബസ് ജീവനക്കാരായ മഹേഷ്, അനില്‍ കുമാര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് സി.പി.ഐ.എം നേതാക്കള്‍ ആരോപിച്ചു.


Also read വീട്ടമ്മ കുളിക്കുന്നത് ഒളിക്യാമറയില്‍ പകര്‍ത്തിയ ബി.ജെ.പി നേതാവ് അറസ്റ്റില്‍; പിടിയിലായത് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടും ആര്‍.എസ്.എസ് കാര്യവാഹകുമായ വ്യക്തി


ഇന്നലെ രാത്രിയോടെ തിരൂര്‍ കൂട്ടായില്‍ വെച്ചാണ് അക്രമണം ഉണ്ടായത്. ബസ് തടഞ്ഞു നിര്‍ത്തി അകത്തു കയറിയ അക്രമികള്‍ ഇരുവരേയും വെട്ടിവീഴ്ത്തുകയായിരുന്നു. ബസില്‍ കയറി ജീവനക്കാരെ വെട്ടിയതില്‍ പ്രതിഷേധിച്ച് ഇന്ന് തിരൂരില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും.

കഴിഞ്ഞ ഞായറാഴ്ച മലപ്പുറം താനൂരില്‍ സി.പി.ഐ.എം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ലീഗ് പ്രവര്‍ത്തകര്‍ പെട്രോള്‍ ബോംബ് എറിയുകയും പൊലീസിനെ അക്രമിക്കുകയും ചെയ്തിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനായി പൊലീസ് ആകാശത്തേക്ക് മൂന്ന് റൗണ്ട് വെടിവെച്ചിരുന്നു. അക്രമ സംഭവങ്ങള്‍ അരങ്ങേറിയ താനൂരിന് അടുത്ത പ്രദേശമാണ് ഇന്നലെ അക്രമണം ഉണ്ടായ തിരൂരും.

Advertisement