കാസര്‍കോഡ്: സി.പി.ഐ.എം പ്രവര്‍ത്തകന്‍ കാസര്‍കോഡ് വെടിയേറ്റ് മരിച്ചു. അടൂര്‍ ഉര്‍ദൂര്‍ വില്ലേജ് എഡോണിയിലെ രവീന്ദ്രന്‍ (36) ആണ് വെടിയേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അസൈനാറിനെ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശ്രീധരനെ പോലീസ് അറസ്റ്റ് ചെയ്തു.

ഉദുമ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിജയാഘോഷയാത്രയിലേക്ക് ശ്രീധരന്‍ വാവനമോടിച്ച് കയറ്റിയതായിരുന്നു സംഭവത്തിന്റെ തുടക്കം. സി.പി.ഐ.എം പ്രവര്‍ത്തകരും ശ്രീധരനും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി പ്രകടനം കഴിഞ്ഞ് തിരിച്ച് പോവുകയായിരുന്ന സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് നേരെ ബാലനടുക്കയില്‍ വെച്ച് ശ്രീധരന്‍ വെടിയുതിര്‍ക്കുകയായിരുന്നു.

സുമിത്രയാണ് കൊല്ലപ്പെട്ട രവീന്ദ്രന്റെ ഭാര്യ . ഇവര്‍ക്ക് 18 ദിവസം പ്രായമായ ആണ്‍കുട്ടിയുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് വേലമ്പാടിയില്‍ സി.പി.ഐ.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.