blood_spatter-rw

കണ്ണൂര്‍: കണ്ണൂരില്‍ സി. പി. എം പ്രവര്‍ത്തകന്‍ കീഴഞ്ഞൂര്‍ സ്റ്റാലിന്‍ നിവാസില്‍ ബിജു (30) വിന് വെട്ടേറ്റു. മമ്പ്രം പടിഞ്ഞിറ്റാമുറിയില്‍ ബസ്സില്‍ നിന്ന് പിടിച്ചിറക്കിയ ശേഷം ആറംഗ സംഘം വെട്ടുകയായിരുന്നു. രാവിലെ പത്തരയോടെയാണ് സംഭവം.

ഗുരുതരമായി പരിക്കേറ്റ ബിജുവിനെ തലശ്ശേരി എ. കെ. ജി. സഹകരണ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.