എഡിറ്റര്‍
എഡിറ്റര്‍
സോളാര്‍ തട്ടിപ്പ്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സി.പി.ഐ.എം പ്രക്ഷോഭം നടത്തും
എഡിറ്റര്‍
Saturday 15th June 2013 5:41pm

ummen@

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സി.പി.ഐ.എം പ്രക്ഷോഭത്തിനൊരുങ്ങുന്നു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.

തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാകുന്ന തെളുവുകള്‍ പുറത്ത് വരുന്നുണ്ടെന്നും ഇതിനാല്‍ രാജിവെച്ച് മുഖ്യമന്ത്രി അന്വേഷണത്തെ നേരിടണമെന്നും കോടിയേരി പറഞ്ഞു.

Ads By Google

തട്ടിപ്പുകേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള കുറ്റകരമായ ബന്ധം മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ സമ്മതിച്ച സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി സ്ഥാനമൊഴിഞ്ഞ് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

അതേസമയം, സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സരിത നായര്‍ക്ക് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടായിരുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തായി. മുഖ്യമന്ത്രിയുമായി സരിതയ്ക്ക ബന്ധമുണ്ടെന്ന സരിതയുടെ മൊഴിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

സോളാര്‍ പദ്ധതി എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തിയെന്ന് കാണിച്ച് മുഖ്യമന്ത്രി തനിക്ക് കത്ത് നല്‍കിയെന്നാണ് സരിതയുടെ മൊഴി. പൊലീസ് രേഖപ്പെടുത്തിയ മൊഴിയിലാണ് സരിതയുടെ വെളിപ്പെടുത്തല്‍.

Advertisement