എഡിറ്റര്‍
എഡിറ്റര്‍
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വി.എസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും: അബ്ദുള്‍ റസാഖ് മൊല്ല
എഡിറ്റര്‍
Sunday 2nd March 2014 1:31pm

razak-molla

ന്യൂദല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം വി.എസ് അച്യുതാനന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ബംഗാളില്‍ സി.പി.ഐ.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട അബ്ദുള്‍ റസാഖ് മൊല്ല.

സി.പി.ഐ.എം പോളിറ്റ് ബ്യൂറോയില്‍ സി.ഐ.എ ഏജന്റുകളില്‍ ചിലരുണ്ടെന്നും അബ്ദുള്‍ റസാഖ് മൊല്ല കൂട്ടിച്ചേര്‍ത്തു.

സാധാരണക്കാരന്റെ വികാരങ്ങള്‍ക്ക് പാര്‍ട്ടി പരിഗണന നല്‍കാറില്ല. വ്യവസായികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കലാണ് പാര്‍ട്ടി ചെയ്യുന്നത്.

പണമുണ്ടാക്കുക മാത്രമാണ് ഇപ്പോള്‍ നേതാക്കന്മാരുടെ ജോലി. പാര്‍ട്ടിയ്ക്കകത്ത് അഭിപ്രായ സ്വാതന്ത്ര്യം പോലുമില്ല- മൊല്ല കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി വിരുദ്ധ പ്രസ്താവനകളുടെയും പ്രസംഗത്തിന്റെയും പേരില്‍ കഴിഞ്ഞയാഴ്ചയാണ് അബ്ദുള്‍ റസാഖ് മൊല്ലയെ സി.പി.ഐ.എം പുറത്താക്കിയത്.

മുമ്പും ഒരു അഭിമുഖത്തില്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കെതിരെ മൊല്ല ആരോപണമുന്നയിച്ചിട്ടുണ്ട്.

ജനങ്ങളുമായി ബന്ധമില്ലാത്ത അധികാര ദല്ലാളന്മാരായി പിബി അംഗങ്ങള്‍ മാറിയെന്നും രാത്രിയാവുമ്പോള്‍ പലര്‍ക്കും വില കൂടിയ മദ്യം ആവശ്യമാവാറുണ്ടെന്നുമെല്ലാം മൊല്ല ആരോപിച്ചിരുന്നു.

പരസ്യ പ്രസ്താവനകളില്‍ നിന്ന് സി.പി.ഐ.എം മൊല്ലയെ വിലക്കിയിരുന്നു. എന്നാല്‍ ഈ വിലക്ക് ലംഘിച്ചാണ് മൊല്ല ഒരു ഇംഗ്ലീഷ് പത്രത്തിന് അഭിമുഖം നല്‍കിയത്.

Advertisement