Categories

പാചക വാതക വിലവര്‍ധന: സി.പി.ഐ.എം നിരാഹാര സമരം അവസാനിപ്പിച്ചു

cpim

കണ്ണൂര്‍: പാചക വാതക വിലവര്‍ധനയ്ക്കും വിലകയറ്റത്തിനുമെതിരെ സി.പി.ഐ.എം നടത്തി വരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

140 അസംബ്ലി മണ്ഡലങ്ങളില്‍ പത്ത് വീതം സ്ഥലങ്ങളിലായി 1400 കേന്ദ്രങ്ങളിലായാണ് സമരം നടന്നത്. ബുധനാഴ്ച്ചയാണ് സി.പി.ഐ.എം നിരാഹാര സമരം ആരംഭിച്ചത്.

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആക്കി ഉയര്‍ത്തിയതിനാലാണ് സമരം അവസാനിപ്പിക്കുന്നത്. വിലക്കയറ്റത്തിനെതിരെ നടന്ന സമരത്ത്ിന് വലിയ ജനപിന്തുണയാണ് ലഭിച്ചതെന്ന് പിണറായി വിജയന്‍ പറഞ്ഞു.

പിന്തുണ നല്‍കിയവര്‍ക്കെല്ലാം കൃതജ്ഞത അറിയിക്കുന്നു. ആധാര്‍ നിര്‍ബന്ധമാക്കുന്നതുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ തുടര്‍ പ്രക്ഷോഭങ്ങള്‍ ഉണ്ടാകുമെന്നും പിണറായി വിജയന്‍ അറിയിച്ചു.

സബ്‌സിഡി സിലിണ്ടറുകള്‍ കൂട്ടിയെങ്കിലും ആധാര്‍ കാര്‍ഡിന്റെ കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇപ്പോഴത്തെ സമീപനം തിരുത്തണം. ആധാറുമായി ബന്ധിപ്പിച്ചാലെ സബ്‌സിഡി ലഭിക്കു എന്നത് നിര്‍ബന്ധം ശരിയല്ല.

വീട്ടമ്മമാരെയും പൊതുജനങ്ങളെയും ഉള്‍പ്പെടുത്തി വിലക്കയറ്റത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധം സര്‍ക്കാറിനെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് സി.പി.ഐ.എം സമരം ആരംഭിച്ചത്.



‘കടക്ക് പുറത്ത്’ എന്ന് കമന്റ് ഇടാന്‍ കാത്തിരുന്ന എല്ലാരും പുറത്തുവരിക,നിങ്ങളെ ആരും കളിയാക്കില്ല’; ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തനായ പിണറായി വിജയന് അഭിവാദ്യങ്ങളുമായി സോഷ്യല്‍ മീഡിയ

കോഴിക്കോട്: ലാവ്‌ലിന്‍ കേസ് വിധിയെ സ്വീകരിച്ച് സോഷ്യല്‍ മീഡിയയും. ലാവ്ലിന്‍ കേസില്‍ സി.ബി.ഐ പ്രത്യേക കോടതി മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് ഹൈക്കോടതി ശരിവെയ്ക്കുകയായിരുന്നു. കുറ്റവിമുക്തനായ പിണറായി വിജയന് അഭിനന്ദനങ്ങളുമായി നിരവധി പ്രമുഖരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്.'സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വിജയം. രാഷ്ട്രീയ പ്രതിയോഗികള