എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി വിമതര്‍ക്ക് സി.പി.ഐ.എമ്മിന്റെ സ്വീകരണം: ചടങ്ങ് പിണറായി വിജയന്റെ നേതൃത്വത്തില്‍
എഡിറ്റര്‍
Tuesday 28th January 2014 5:45pm

namo-vichar-munch

കണ്ണൂര്‍: ബി.ജെ.പി വിമതര്‍ക്ക് പാനൂരില്‍ സി.പി.ഐ.എം നല്‍കുന്ന സ്വീകരണച്ചടങ്ങ് ആരംഭിച്ചു.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ ആരംഭിച്ചിരിക്കുന്നത്.

പി.ജയരാജന്‍, കെ.കെ ഷൈലജ ടീച്ചര്‍, ഷംസീര്‍ തുടങ്ങി സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന പല നേതാക്കളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ ഒ.കെ വാസു, എ. അശോകന്‍ എന്നിവരുള്‍പ്പെടെ 2000ത്തോളം ബി.ജെ.പി പ്രവര്‍ത്തകരാണ് സി.പി.ഐ.എമ്മിലേക്ക് വരുന്നത്.

ഇവര്‍ നേരത്തേ ബി.ജെ.പിയില്‍ നിന്ന് വിട്ട് നമോ വിചാര്‍ മഞ്ച് രൂപീകരിക്കുകയും തുടര്‍ന്ന് സി.പി.ഐ.എമ്മിലേക്ക് വരാന്‍ താത്പര്യം പ്രകടിപ്പിക്കുകയുമായിരുന്നു.

ഇത് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ ഘടകം അംഗീകരിക്കുകയായിരുന്നു.

പിന്നീട് ഈ തീരുമാനം പാര്‍ട്ടിയുടെ സംസ്ഥാന  ഘടകവും ശരി വെച്ചു. എന്നാല്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ വി.എസ് അച്യുതാനന്ദനുള്‍പ്പെടെ നിരവധി പേര്‍ പാര്‍ട്ടിയ്ക്കകത്തു നിന്ന് തന്നെ ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

Advertisement