കല്‍പ്പറ്റ: സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറിയായി സി.കെ ശശീന്ദ്രനും കോട്ടയം ജില്ലാ സെക്രട്ടറിയായി കെ.ജെ തോമസും തുടരും.

ബത്തേരിയില്‍ നടക്കുന്ന ജില്ലാ സമ്മേളനം ഏകകണ്ഠമായാണ് സി.കെ ശശീന്ദ്രനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 35 അംഗ ജില്ലാ കമ്മറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.

ഈരാറ്റുപേട്ടയില്‍ നടന്ന ജില്ലാ സമ്മേളനം ഏകകണ്ഠമായാണ് കെ.ജെ തോമസിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 35 അംഗ ജില്ലാ കമ്മറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു. സംസ്ഥാന സമ്മേളന പ്രതിനിധികളായി 24 പേരെ നിശ്ചയിച്ചു.

Malayalam News
Kerala News in English