എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐയില്‍ നിന്ന് തിരുവനന്തപുരം പിടിച്ചെടുക്കണമെന്ന് സി.പി.ഐ.എം
എഡിറ്റര്‍
Thursday 21st November 2013 11:46am

cpim-flag

തിരുവന്തപുരം: സി.പി.ഐയില്‍ നിന്ന് തിരുവനന്തപുരം ലോക്‌സഭാ സീറ്റ് ഏറ്റെടുക്കണമെന്ന് സി.പി.ഐ.എം.

പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചാല്‍ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്നാണ് സി.പി.ഐ.എം ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

പാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. ഇക്കാര്യം ജില്ലാ നേതൃത്വം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ അറിയിച്ചു.

നിലവില്‍ സി.പി.ഐക്ക് തലസ്ഥാന ജില്ലയില്‍ നല്ല സ്ഥാനാര്‍ത്ഥികളില്ല. അതുകൊണ്ട് തന്നെ അവരുടെ വിജയ സാധ്യത വളരെ കുറവാണ്. ഇക്കാര്യം ജില്ലാ നേതൃത്വം പിണറായി വിജയനോട് പറഞ്ഞതായാണ് അറിയുന്നത്.

രാജ്യന്തര തലത്തില്‍ പ്രതിഛായയുളള ശശി തരൂരിനെ പോലെ ഒരാള്‍ക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ ആവശ്യം.

Advertisement