തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭയില്‍ വിജയിച്ച സി.പി.ഐ.എം വിമതരുടെ പിന്തുണയോടെ ഇടതുപക്ഷം അധികാരത്തിലേക്ക്. 39 സീറ്റുകളുള്ള നഗരസഭയില്‍ എല്‍.ഡി.എഫ് 18 സീറ്റുകളിലാണ് ജയിച്ചത്. യു.ഡി.എഫിന് 17 സീറ്റുകളും ബി.ജെ.പിക്ക് രണ്ട് സീറ്റുകളും ലഭിച്ചു.

ഇടതുപക്ഷം സീറ്റ് നല്‍കാത്തതിനാല്‍ വിമതരായി മത്സരിച്ച് ജയിച്ച രണ്ട് പേര്‍ ഇടതുപക്ഷത്തിന് പിന്തുണ നല്‍കുകയായിരുന്നു. വിമതരായി മത്സരിച്ചതിന് പാര്‍ട്ടി അച്ചടക്ക നടപടിയുടെ ഭീഷണിയിലായിരുന്നു ഇരുവരും.

Subscribe Us: