തിരുവനന്തപുരം: സി.പി.ഐ.എം. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായി ഫിബ്രവരി ഏഴ് മുതല്‍ 10 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് ലോഗോ ക്ഷണിച്ചു. ഏറ്റവും നല്ല ലോഗോയ്ക്ക് സമ്മാനം നല്‍കും.

സൃഷ്ടികള്‍ നവംബര്‍ അഞ്ചിന് മുമ്പ് കണ്‍വീനര്‍, പബ്ലിസിറ്റി കമ്മിറ്റി, സി.പി.ഐ.എം. സംസ്ഥാന സമ്മേളന സ്വാഗതസംഘം ഓഫീസ്, കാട്ടായിക്കോണം വി.ശ്രീധര്‍ സ്മാരകമന്ദിരം, മേട്ടുക്കട, തിരുവനന്തപുരം14 എന്ന വിലാസത്തില്‍ അയക്കണമെന്ന് സ്വാഗതസംഘം ജനറല്‍ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.