എഡിറ്റര്‍
എഡിറ്റര്‍
എം.എം മണിക്ക് പരസ്യ ശാസന; മന്ത്രിസ്ഥാനം പോകില്ല; തീരുമാനം സി.പി.ഐ.എം സംസ്ഥാന സമിതിയില്‍
എഡിറ്റര്‍
Wednesday 26th April 2017 7:44pm

തിരുവനന്തപുരം: വൈദ്യുതവകുപ്പ് മന്ത്രി എം.എം മണിയെ പരസ്യമായി ശാസിക്കാന്‍ സി.പി.ഐ.എം സംസ്ഥാന സമിതി തീരുമാനിച്ചു. മന്ത്രിയുടെ വിവാദ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന സമിതിയുടെ തീരുമാനം.

എം.എം മണിക്കെതിരെ നടപടിയുണ്ടാകുമെന്ന് ഇന്നലെ തന്നെ ഉറപ്പായിരുന്നു. മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയോ പാര്‍ട്ടി കമ്മിറ്റിയില്‍ നിന്ന് തരം താഴ്ത്തുകയോ പോലുള്ള കടുത്ത നടപടികള്‍ ഉണ്ടാകില്ലെന്ന സൂചനകളും ഇന്നലെ തന്നെ പുറത്തു വന്നിരുന്നു.


Also Read: ബീക്കണ്‍ ലൈറ്റ് ഒഴിവാക്കുന്നു; മന്ത്രിമാരുടെ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നമ്പര്‍; ഇന്നത്തെ മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങള്‍


നിയമസഭയില്‍ ഇന്നും മുഖ്യമന്ത്രി മണിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ മണി രാജി വെക്കുന്നത് വരെ ശക്തമായ പ്രക്ഷോഭം തുടരുമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. മണിയുടെ പ്രസംഗത്തിലെ സ്ത്രീ വിരുദ്ധത ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷവും പൊമ്പിളൈ ഒരുമൈയും സമരം ആരംഭിച്ചത്.

മൂന്നാറില്‍ പൊമ്പിളൈ ഒരുമൈയുടെ നിരാഹാരം തുടരുകയാണ്. എന്നാല്‍ താന്‍ സ്ത്രീകള്‍ക്കെതിരെ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ തന്റെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നുവെന്നും മണി പറഞ്ഞിരുന്നു.

Advertisement