Categories

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ ഉച്ചഭക്ഷണത്തിന് വി.എസിന് വിലക്ക്

berlin kunhanandan nair ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരു

കണ്ണൂര്‍: മാധ്യമപ്രവര്‍ത്തകനും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ നിന്നുള്ള ഉച്ചഭക്ഷണത്തിന് വി.എസ്.അച്യുതാനന്ദന് സി.പി.ഐമ്മിന്റെ വിലക്ക്.

വിവിധ പരിപാടികള്‍ക്കായി വെള്ളിയാഴ്ച കണ്ണൂരിലെത്തിയ വി.എസ് രോഗബാധിതനായ കുഞ്ഞനന്തന്‍ നായരെ കണ്ണൂരിലെത്തുമ്പോള്‍ കാണാന്‍ വരുമെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ വി.എസ് നാറാത്തുള്ള ബര്‍ലിന്റെ ശ്രീദേവീപുരം വീട്ടിലെത്തുമെന്ന് അറിയിച്ചപ്പോള്‍ ഉച്ചഭക്ഷണത്തിന് ക്ഷണിക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിന് വി.എസ് വരാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാല്‍, വി.എസ്സിന്റെ പരിപാടി തയ്യാറാക്കിയ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഉച്ചഭക്ഷണത്തിന്റെ കാര്യത്തില്‍ വിയോജിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ജില്ലാകമ്മിറ്റി സംസ്ഥാന നേതൃത്വത്തെ കാര്യം അറിയിച്ചു. തുടര്‍ന്നാണ് വി.എസ്സുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ബര്‍ലിന്റെ വീട്ടിലെ ഉച്ചഭക്ഷണ പരിപാടി റദ്ദാക്കിയതായി അറിയിച്ചത്.

സി.പി.ഐ.എമ്മിന്റെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്തവരില്‍ ജീവിച്ചിരിക്കുന്ന ഏക കമ്യൂണിസ്റ്റായ ബര്‍ലിനെ പ്രത്യയശാസ്ത്രവിവാദത്തിന്റെ പേരില്‍ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കണ്ണൂരിലെത്തിയ വി.എസ്, കുഞ്ഞനന്തന്‍ നായരെ കാണാന്‍ പോയിരുന്നു. കണ്ണൂരിലെ കൊയിലി ആസ്പത്രിയില്‍ കിടക്കുമ്പോഴായിരുന്നു ആ സന്ദര്‍ശനം. സി.പി.ഐ.എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജനും അന്ന് വി.എസിന്റെ കൂടെയുണ്ടായിരുന്നു. പ്രത്യയശാസ്ത്രപ്രശ്‌നത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ബര്‍ലിനെ കാണാന്‍ പോയത് സി.പി.എമ്മിനകത്ത് ഏറെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

Tagged with:

One Response to “ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ ഉച്ചഭക്ഷണത്തിന് വി.എസിന് വിലക്ക്”

  1. RAJAN Mulavukadu.

    ഈത്തരം വിലക്കുകള്‍ നിരത്തല്‍ ‍ ആക്കിയാല്‍ പാര്‍ട്ടി നന്നാകും!!!!!!!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.