എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മിലുള്ള അകലം കുറയുന്നു: രമേശ് ചെന്നിത്തല
എഡിറ്റര്‍
Sunday 26th January 2014 1:36pm

chennithala222

തിരുവനന്തപുരം: സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മിലുള്ള അകലം കുറഞ്ഞു വരികയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മിലുള്ള അകലം കുറഞ്ഞു വരുന്നതിന്റെ തെളിവാണ് കണ്ണൂരില്‍ നമോവിചാര്‍ മഞ്ചുമായി സി.പി.ഐ.എം ഉണ്ടാക്കുന്ന ബന്ധമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

സി.പി.ഐ.എം ഹിന്ദു വര്‍ഗീയതയുമായി സംഘം ചേരുന്നുവെന്നും ആര്‍.എസ്.എസുകാരെ പാര്‍ട്ടിയിലെടുക്കുന്നത് അതിനാണെന്നും കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വയലാര്‍ രവി പറഞ്ഞു.

കണ്ണൂരില്‍ ബി.ജെ.പി വിമതരായ നമോ വിചാര്‍ മഞ്ചില്‍ നിന്നും സി.പി.ഐ.എമ്മിലേക്ക് വന്ന നേതാക്കളെ ജില്ലാ നേതൃത്വം അംഗീകരിച്ച നടപടിയെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ശരിവെച്ച സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയും വയലാര്‍ രവിയും ഇത്തരത്തില്‍ പ്രതികരിച്ചത്.

നമോവിചാര്‍ മഞ്ചില്‍ നിന്ന് സി.പി.ഐ.എമ്മിലേക്ക് വരാന്‍ താത്പര്യം പ്രകടിപ്പിച്ചവരെ പാര്‍ട്ടി നേതൃത്വം സ്വാഗതം ചെയ്തതും ഇവര്‍ക്ക് സ്വീകരണം നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചതും പാര്‍ട്ടിക്കകത്തും പുറത്തും ആശയപ്രശ്‌നങ്ങള്‍ സൃഷ്്ടിച്ചിരുന്നു.

ഒ.കെ വാസു, എ അശോകന്‍ തുടങ്ങിയ ബി.ജെ.പി വിമതരെ പാര്‍ട്ടിയിലേക്ക് എടുക്കുന്നതില്‍ തെറ്റില്ലെന്ന് ഇന്നാണ് സി.പി.ഐ.എമ്മിന്റെ സംസ്ഥാന സംക്രട്ടറിയേറ്റ് വിലയിരുത്തിയത്.

Advertisement