തൃശ്ശൂര്‍: ലോകസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം സി പി ഐ എം ഭൂരിപക്ഷവര്‍ഗ്ഗീയതയുടെ വക്താക്കളായി മാറിയെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി ജെ പിയുമയാി കൂട്ടുകൂടാനുള്ള നീക്കത്തിനെതിരേ സംസ്ഥാനത്തെ മതേതരവാദികള്‍ പ്രതികരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. തൃശ്ശൂരില്‍ നഗരസഭാ സ്ഥാനാര്‍ത്ഥികളുടെ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം സി പി ഐ എം ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലാണെന്നും ഇതില്‍ യു ഡി എഫ് ജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Subscribe Us: