Categories

ബംഗാളില്‍ കോണ്‍ഗ്രസിന് ഇടതു പിന്തുണ

siliguriകൊല്‍ക്കത്ത: ബംഗാളിലെ സിലിഗുരി മുന്‍സിപ്പാലിറ്റിയിലെ മേയര്‍ തെരെഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ സി.പി.ഐ.എം തീരുമാനിച്ചു. ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസ് കോണ്‍ഗ്രസ് സഖ്യം തകര്‍ന്ന സാഹചര്യത്തിലാണ് സി.പി.ഐ.എം നാടകീയ നീക്കം നടത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് മേയര്‍ സ്ഥാനം ആവശ്യപ്പെട്ടതാണ് സഖ്യം തകരാന്‍ കാരണം. 47 അംഗ കോര്‍പ്പറേഷനില്‍ ഇടതുമുന്നണിക്ക് 17 സീറ്റുകളുണ്ട്. കോണ്‍ഗ്രസിന് 15ഉം തൃണമൂലിന് 14ഉം സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഒരു സ്വതന്ത്രന്റെ കൂടി പിന്തുണ തങ്ങള്‍ക്കുണ്ടന്നും മേയര്‍ സ്ഥാനം വേണമെന്നുമായിരുന്നു തൃണമൂലിന്റെ ആവശ്യം. കോണ്‍ഗ്രസ് ഇത് അംഗീകരിച്ചില്ല. ഈ തര്‍ക്കത്തില്‍ തന്ത്രപരമായ ഇടപെടലല്‍ നടത്തിയ സി.പി.ഐ.എം കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ തീരുമാനിക്കുകയായിരുന്നു.

One Response to “ബംഗാളില്‍ കോണ്‍ഗ്രസിന് ഇടതു പിന്തുണ”

Trackbacks

  1. Tweets that mention ബംഗാളില്‍ കോണ്‍ഗ്രസിന് ഇടതു പിന്തുണ | KERALAFLASHNEWS, KERALAFLASHNEWS » ബംഗാളില്‍ കോണ്‍ഗ്രസിന് ഇടതു പിന്തു

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.