എഡിറ്റര്‍
എഡിറ്റര്‍
എല്‍.പി.ജി വിലവര്‍ധനയ്‌ക്കെതിരെ സി.പി.ഐ(എം) സമരത്തിന് ഇന്ന് തുടക്കം
എഡിറ്റര്‍
Wednesday 15th January 2014 7:39am

cpim-flag

തിരുവനന്തപുരം: പാചക വാതക വിലവര്‍ധനയ്ക്കും വിലകയറ്റത്തിനുമെതിരെ സി.പി.ഐഎമ്മിന്റെ നിരാഹാര സമരം ഇന്ന് തുടങ്ങും.

സംസ്ഥാനത്ത് 1400 കേന്ദ്രങ്ങളിലായാണ് നിരാഹാര സമരം ആരംഭിക്കുന്നത്.

140 നിയമസഭ മണ്ഡലങ്ങളിലെ പത്ത് വീതം കേന്ദ്രങ്ങളിലാണ് സമരം നടത്തുന്നത്.

വീട്ടമ്മമാരെയും പൊതുജനങ്ങളെയും ഉള്‍പ്പെടുത്തി വിലക്കയറ്റത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധം സര്‍ക്കാറിനെ അറിയിക്കുക എന്ന ലക്ഷ്യത്തിലാണ് സി.പി.ഐ.എമ്മിന്റെ സമരം.

എറണാകുളം ജില്ലയിലെ വൈറ്റിലയില്‍ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നിരാഹാര സത്യാഗ്രം ഉദ്ഘാടനം ചെയ്യും.

തിരുവന്തപുരത്തെ സമരം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും കോഴിക്കോട് വി.വി. ദക്ഷിണാമൂര്‍ത്തിയും ഉദ്ഘാടനം ചെയ്യും.

Advertisement