എഡിറ്റര്‍
എഡിറ്റര്‍
പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ പല മന്ത്രിമാര്‍ക്കും സാധിക്കുന്നില്ല; സര്‍ക്കാര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല: സി.പി.ഐ.എം സെക്രട്ടേറിയറ്റില്‍ രൂക്ഷ വിമര്‍ശനം
എഡിറ്റര്‍
Friday 24th March 2017 3:00pm

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സി.പി.ഐ.എം സെക്രട്ടേറിയറ്റില്‍ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല. പല വകുപ്പുകളുടേയും പ്രവര്‍ത്തനം മോശമാണെന്നും സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

പല വകുപ്പുകളും അനാവശ്യ വിവാദത്തിന്റെ പിന്നാലെ പോവുകയാണ്. പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ പല മന്ത്രിമാര്‍ക്കും സാധിക്കുന്നില്ലെന്നും വിലയിരുത്തലുണ്ട്.

ആഭ്യന്തര, വിജിലന്‍സ് വകുപ്പുകളുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി വിവാദങ്ങളുണ്ടാകന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോരു നിയന്ത്രിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഭരണംമാറിയത് പല പൊലീസ് ഓഫീസര്‍മാരും അറിഞ്ഞിട്ടില്ലെന്നും സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമം നടക്കുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.

പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായി. തുടര്‍ച്ചയായുണ്ടാകുന്ന വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി. വിമര്‍ശനങ്ങള്‍ക്കെല്ലാം മുഖ്യമന്ത്രി വൈകീട്ട് മറുപടി പറയും.


Dont Miss കുപ്പുദേവരാജിന്റെ അനുയായികള്‍ മുസ്‌ലീങ്ങള്‍; പൊതുദര്‍ശനാനുമതി നിഷേധിച്ചത് ഹിന്ദു-മുസ്‌ലീം കലാപം ഒഴിവാക്കാന്‍ ; മനുഷ്യാവകാശ കമ്മീഷന് പൊലീസിന്റെ മറുപടി 


പത്തുമാസം സര്‍ക്കാരിനെ വിലയിരുത്താനുള്ള ചെറിയ കാലയളവാണെന്നും എങ്കിലും ജനങ്ങള്‍ വളരെയധികം പ്രതീക്ഷയര്‍പ്പിച്ച സര്‍ക്കാരായതിനാല്‍ അതിന്റെ ഭാരവുമുണ്ടെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്നലെ വിലയിരുത്തിയിരുന്നു.

അതേസമയം, മന്ത്രിമാരുടെ പൊതുവായ പ്രവര്‍ത്തനങ്ങളില്‍ സെക്രട്ടേറിയറ്റ് തൃപ്തിരേഖപ്പെടുത്തുകയും ചെയ്തു. സര്‍ക്കാര്‍പ്രവര്‍ത്തനം വലയിരുത്തുകയെന്ന പ്രധാന അജന്‍ഡയോടെയാണ് സെക്രട്ടേറിയറ്റ് ചേര്‍ന്നത്.

Advertisement