തിരുവനന്തപുരം: ജാതി സംഘടനകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സ്ഥാനാര്‍ത്ഥികളെയും മന്ത്രിമാരെയും  നിശ്ചയിക്കാനുള്ള അധികാരവും അവകാശവും ഒരു ജാതി സംഘടനങ്ങള്‍ക്കും കൊടുത്തില്ലെന്ന് പിണറായി വിജയന്‍ തിരുവന്തപുരത്ത് പറഞ്ഞു.

Ads By Google

ജാതി സംഘടനകള്‍ അവരവരുടെ സ്വന്തം നില മനസ്സിലാക്കണെമെന്നും  കാര്യം ആരുടെ   മുന്‍പിലും മടി കൂടാതെ പറയാനുള്ള അവകാശം അവര്‍ക്കുണ്ട്. അത് ഭീഷണിയുടെ സ്വരത്തിലാകാന്‍ പാടില്ലെന്നും പിണറായി പറഞ്ഞു. ഒരു ജാതി സംഘടനയുടേയും ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാന്‍ സി.പി.ഐ.എമ്മിനെ കിട്ടില്ലെന്നും പിണറായി തുറന്നടിച്ചു.

അതേസമയം ജാതി സംഘടനകളുടെ ഉപദേശ പ്രകാരം പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ്സിനെ കിട്ടിയേക്കാം. അതുകൊണ്ടാണ് കോണ്‍ഗ്രസ്സിനെതിരെ അവര്‍ ഗര്‍ജിക്കുന്നത്

ഡി.വൈ.എഫ്.ഐ നടത്തിയ യൂത്ത് മാര്‍ച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് പിണറായി ജാതി സംഘടനകളെ വിമര്‍ശിച്ച് രംഗത്തെത്തിയത്.കോണ്‍ഗ്രസ്സുമായുള്ള ബന്ധത്തെ കുറിച്ച് സുകുമാരന്‍ നായര്‍ പറഞ്ഞപ്പോള്‍ അത് സമൂഹത്തിന് വളെരെ വലിയ നാണക്കേടുണ്ടാക്കിയെന്നും പിണറായി പറഞ്ഞു.

കോണ്‍ഗ്രസ്സ് ധാരണയെ കുറിച്ച് ജാതി സംഘടനാ നേതാക്കള്‍ കളവ് പറയുമെന്ന് തോന്നുന്നില്ലെന്നും മറിച്ച് കോണ്‍ഗ്രസ്സിന്റെ പാപ്പരത്തമാണെന്ന് പറയുന്നതാവും കൂടുതല്‍ ശരിയെന്ന് പിണറായി പറഞ്ഞു. കൂടാതെ നവോത്ഥാന പ്രസ്ഥാനങ്ങളും ഇടത് പ്രസ്ഥാനങ്ങളും കേരളത്തെ മുന്നോട്ട് നയിക്കുമ്പോള്‍ ജാതി സംഘടനകള്‍ പുരാതന കാലഘട്ടത്തിലേക്കാണ് വഴിമാറുന്നതെന്നും പിണറായി ആരോപിച്ചു.

ഇടത് പ്രസ്ഥാനങ്ങളെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടിയാണ് വലത് പക്ഷം ജാതി മത സംഘടനകളെ കൂട്ടുപിടിക്കുന്നതെന്നും  ഇത് ഇപ്പോള്‍ അവര്‍ക്ക് തന്നെ വലിയ തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.

ജാതി ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ ശ്രീനാരായണ ഗുരു സ്ഥാപിച്ച എസ്.എന്‍.ഡി.പി ഇപ്പോള്‍ ജാതി വളര്‍ത്തുന്നതില്‍ മുന്‍പന്തിയിലാണ. സൂര്യനെല്ലികേസില്‍പെണ്‍കുട്ടിയുടെ ആവശ്യം അംഗീകരിച്ച് കുര്യനെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍, ടി,വി രാജേഷ്, എം. സ്വരാജ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്ത പരിപാടിയില്‍ വി.എസ് അച്യുതാനന്ദന്‍ പങ്കെടുക്കാതിരുന്നതും ശ്രദ്ധേയമായി.