എഡിറ്റര്‍
എഡിറ്റര്‍
ആഭ്യന്തരവകുപ്പ് പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയ വൈരാഗ്യത്തോടെ: സി.പി.ഐ.എം
എഡിറ്റര്‍
Friday 29th June 2012 11:36am

തിരുവനന്തപുരം: ചന്ദ്രശേഖരന്‍ വധക്കേസില്‍ ആഭ്യന്തരവകുപ്പ് രാഷ്ട്രീയ വൈരാഗ്യത്തോടെയാണ് നടപടിയെടുക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്. യു.ഡി.എഫ് പോലീസിനെ തെറ്റായ രീതിയിലാണ് നയിക്കുന്നത്. ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം കോഴിക്കോട് സെക്രട്ടറിയേറ്റംഗം പി. മോഹനന്റെ അറസ്റ്റ് ഇതിന്റെ ഭാഗമാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പാര്‍ട്ടി പരിപാടി കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തിയാണ് മോഹനനെ അറസ്റ്റു ചെയ്തത്. ഇത് പോലീസിന്റെ തെറ്റായ നടപടിയുടെ ദൃഷ്ടാന്തമാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്ന് അറിയിച്ചാല്‍ മോഹനന്‍ ഹാജാരാകുമായിരുന്നു. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം നേതാക്കളെ ലക്ഷ്യമിട്ട് നടത്തുന്ന അന്വേഷണത്തിനെതിരെ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

Advertisement