Administrator
Administrator
സി.പി.ഐ.എം സെക്രട്ടേറിയേറ്റ് കണ്ണൂരില്‍ തുടങ്ങി
Administrator
Friday 30th October 2009 11:04am

cpim-20062009-rw

കണ്ണൂര്‍: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ ഉടലെടുത്ത വിശേഷ സാഹചര്യമുള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നതിന് സി പി ഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം കണ്ണൂരില്‍ തുടങ്ങി. പാര്‍ട്ടി ജില്ലാ ആസ്ഥാനമായ അഴീക്കോടന്‍ സ്മാരക മന്ദിരത്തില്‍ രാവിലെ പത്തുമണിയോടെയാണ് യോഗം തുടങ്ങിയത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എം.എ ബേബി , എളമരം കരീം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുനന്നുണ്ട്. മുഖ്യമന്ത്രി പഹ്‌കെടുക്കാത്തത് ഔദ്യോഗിക തിരക്കുകളുള്ളതിനാലാണെന്നാണ് വിവരം.

തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് നേതാക്കളെല്ലാം കണ്ണൂരില്‍ ക്യാമ്പ് ചെയ്യുകയാണ്. അതി പരിഗണിച്ചാണ് യോഗം കണ്ണൂരില്‍ ചേര്‍ന്നത്. മൂന്നു മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും കേന്ദ്രകമ്മറ്റി അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖയും സെക്രട്ടേറിയേറ്റ് യോഗം ചര്‍ച്ച ചെയ്യും. കണ്ണൂരില്‍ യു ഡി എഫിനെതിരെ സി പി ഐ എമ്മും ഇടതുമുന്നണിയും നല്‍കിയ പരാതികളുടെ തുടര്‍ നടപടികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യുമെന്ന് കരതുന്നു.

Advertisement