തിരുവനന്തപുരം: പാര്‍ട്ടി നേതാക്കള്‍ക്ക് വിനയമില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. നേതാക്കളുടെ ധാര്‍ഷ്ട്യം തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായി. താഴെത്തട്ടിലുള്ള പ്രശ്‌നങ്ങള്‍ വരെ പരിഹരിക്കുന്നതില്‍ നേതാക്കള്‍ ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന സമിതിയിലാണ് വിമര്‍ശനമുയര്‍ന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ശക്തമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.

സംസ്ഥാന സമിതിയിലിലെ അഭിപ്രായങ്ങള്‍ക്ക് ചൊവ്വാഴ്ച പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ മറുപടി നല്‍കും.