തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് ഔദ്യോഗികമായ തുടക്കമായി. സമ്മേളനവേദിയില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ദീപശിഖ തെളിയിച്ചു. തുടര്‍ന്ന് മുതിര്‍ന്ന അംഗങ്ങള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

മുതിര്‍ന്ന നേതാവും പ്രതിപക്ഷനേതാവുമായി വി.എസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തി. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. എ.കെ.ജി ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രന്‍പിള്ള, സീതാറാം യെച്ചൂരി, കെ. വരദരാജന്‍, വൃന്ദാകാരാട്ട്, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.

Subscribe Us: