എഡിറ്റര്‍
എഡിറ്റര്‍
നമോവിചാര്‍ മഞ്ച് സി.പി.ഐ.എമ്മിലേക്ക്: പാര്‍ട്ടി സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യുമെന്ന് എം.എ ബേബി
എഡിറ്റര്‍
Friday 24th January 2014 8:34pm

m-a-baby

തിരുവനന്തപുരം: നമോവിചാര്‍ മഞ്ച് സി.പി.ഐ.എമ്മില്‍ ചേരുന്നത് സംബന്ധിച്ച് ശനിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ചചെയ്യുമെന്ന് സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി.

ഇക്കാര്യത്തില്‍ വി.എസ് ഉന്നയിച്ച പരാതിയെക്കുറിച്ച് അറിയില്ലെന്നും ബേബി പറഞ്ഞു.

കണ്ണൂരിലെ നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകര്‍ മോഡിയുടെ ആളുകളാണെന്നം ഒരിക്കല്‍ മോഡിയുടെ ഭാണ്ഡം പേറിയവരാണ് അക്കൂട്ടരെന്നും വി.എസ് ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

കണ്ണൂരില്‍ സി.പി.ഐ.എം ധാരണയുണ്ടാക്കിയവരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും വി.എസ് കൂട്ടിച്ചേര്‍ത്തിരുന്നു.

എന്നാല്‍ ഇതിനെക്കുറിച്ച് അറിയില്ലെന്ന മട്ടിലാണ് എംഎ ബേബി പ്രതികരിച്ചത്.

കണ്ണൂരില്‍ നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകരുമായി സി.പി.ഐ.എം ചര്‍ച്ചനടത്തിയത് പാര്‍ട്ടി അറിവോടല്ലെന്ന് കാണിച്ച് വി.എസ് നേരത്തെ പോളിറ്റ് ബ്യൂറോക്ക് പരാതി നല്‍കിയിരുന്നു.

Advertisement