Categories

വി.വി.രമേശനെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തും

v v rameshanകാസര്‍കോട്: വി.വി രമേശനെതിരെ നടപടിയെടുക്കാന്‍ ജില്ലാകമ്മിറ്റി തീരുമാനിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷററും സി.പി.ഐ.എം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി അംഗവുമായ വി.വി.രമേശനെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്താന്‍ ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തിയാണ് വി.വി രമേശന്‍ ചെയ്തതെന്ന് ജില്ലാ സെക്രട്ടറിയേറ്റ് രാവിലെ നടന്ന യോഗത്തില്‍ വിലയിരുത്തി. സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗവും ഡി.വൈ.എഫ.ഐയുടെ ചുമതലയുമുള്ള കോടിയേരി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് നടപടി വേണമെന്ന തീരുമാനമെടുത്തത്. തുടര്‍ന്ന് ജില്ലാകമ്മിറ്റിയുടെ പരിഗണനയ്ക്ക് തീരുമാനം വിട്ടു.

സ്വാശ്രയ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വി.വി രമേശന്റെ നടപടികള്‍ സി.പി.ഐ.എമ്മിനെയും ഡി.വൈ.എഫ്.ഐയെയും പ്രതിരോധത്തിലാക്കിയെന്ന് യോഗം വിലയിരുത്തി. വിദ്യഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബിന്റെയും ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെയും മക്കള്‍ സ്വാശ്രയസ്ഥാപനങ്ങളില്‍ സീറ്റുനേടിയ വിഷയത്തില്‍ സി.പി.ഐ.എമ്മിനെയും ഡി.വൈ.എഫ്.ഐയെയും കൃത്യമായ ഒരു നിലപാടെടുക്കുന്നതില്‍ വി.വി രമേശന്റെ നടപടി പ്രതിരോധത്തിലാക്കിയെന്ന് ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. രമേശനെ പാര്‍ട്ടിയില്‍ പരസ്യമായി ശാസിക്കുക, ജില്ലാ സെക്രട്ടറിയേറ്റില്‍നിന്ന് തരംതാഴ്ത്തുക തുടങ്ങിയ നടപടികളാണ് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടത്. ജില്ലാകമ്മിറ്റി യോഗവും തീരുമാനം അംഗീകരിക്കുകയായിരുന്നു.

യോഗശേഷം സി.പി.ഐ.എം ജില്ലാസെക്രട്ടറി കെ.പി. സതീഷ്ചന്ദ്രനാണ് യോഗതീരുമാനം പത്രസമ്മേളനത്തില്‍ വിശദീകരിച്ചത്. ഏരിയാ കമ്മിറ്റിയിലേക്ക് തരം താഴ്ത്താനുള്ള പാര്‍ട്ടി ജില്ലാകമ്മിറ്റിയുടെ തീരുമാനം സംസ്ഥാനസമിതിയുടെ അംഗീകാരത്തിന് വെക്കുമെന്നും സംസ്ഥാനസമിതി അംഗീകരിച്ചാല്‍ രമേശനെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുമെന്ന് സതീഷ്ചന്ദ്രന്‍ പറഞ്ഞു.

Tagged with:

One Response to “വി.വി.രമേശനെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തും”

  1. nilamburkaran

    കുറച്ചു നാള്‍ കൊണ്ട് നാട്ടുകാരൊക്കെ ഇതൊക്കെ മറക്കും അപ്പോള്‍ ഈ മാന്യദേഹത്തെ സ്റ്റേറ്റ് കമ്മിറ്റി യില്‍ എടുത്താല്‍ മതിയല്ലോ? ഉണ്ടായ നഷ്ടം തീര്‍ക്കാം…

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.